Cricket

അരങ്ങേറ്റത്തില്‍ അതിവേഗ അര്‍ദ്ധസെഞ്ചുറിയുമായി ക്രുനാല്‍ പാണ്ഡെ

ഏഴാമനായിറങ്ങിയാണ് താരത്തിന്റെ നേട്ടം.

അരങ്ങേറ്റത്തില്‍ അതിവേഗ അര്‍ദ്ധസെഞ്ചുറിയുമായി ക്രുനാല്‍ പാണ്ഡെ
X


പുനെ; ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ ക്രുനാല്‍ പാണ്ഡെയ്ക്ക് അതിവേഗ അര്‍ദ്ധസെഞ്ചുറി. 26 പന്തില്‍ നിന്നാണ് ക്രുനാല്‍ 50 റണ്‍സ് നേടിയത്. ഏഴാമനായിറങ്ങിയാണ് താരത്തിന്റെ നേട്ടം. 31 വര്‍ഷം പഴക്കമുള്ള ന്യൂസിലന്റ് താരം ജോണ്‍ മോറിസിന്റെ റെക്കോഡാണ് ക്രുനാല്‍ തകര്‍ത്തത്. 31 പന്തില്‍ 58 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്‌സുമടങ്ങിയതാണ് ക്രുനാലിന്റെ ഇന്നിങ്‌സ്. നേരത്തെ ട്വന്റിയില്‍ അരങ്ങേറ്റം നടത്തിയ ക്രുനാല്‍ ഇന്ന് ആദ്യമായാണ് ഏകദിന സ്‌ക്വാഡില്‍ ഇടംനേടിയത്.






Next Story

RELATED STORIES

Share it