Cricket

കെ എല്‍ രാഹുലും ആദിത്യയും തമ്മില്‍ പ്രണയം; സ്ഥിരീകരിച്ച് സുനില്‍ ഷെട്ടി

ഓപണര്‍ കെ എല്‍ രാഹുലും ബോളിവുഡ് താരം ആദിത്യാ ഷെട്ടിയും തമ്മിലുള്ള പ്രണയമാണ് ക്രിക്കറ്റ് ലോകത്തെ പുതുചര്‍ച്ച.

കെ എല്‍ രാഹുലും ആദിത്യയും തമ്മില്‍ പ്രണയം; സ്ഥിരീകരിച്ച് സുനില്‍ ഷെട്ടി
X

മുംബൈ: ഹാര്‍ദിക്ക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള പ്രണയത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും പ്രണയവാര്‍ത്ത. ഓപണര്‍ കെ എല്‍ രാഹുലും ബോളിവുഡ് താരം ആദിത്യാ ഷെട്ടിയും തമ്മിലുള്ള പ്രണയമാണ് ക്രിക്കറ്റ് ലോകത്തെ പുതുചര്‍ച്ച. ഇരുവരും തമ്മിലുള്ള പ്രണയം ആദിത്യയുടെ പിതാവ് സുനില്‍ ഷെട്ടി കഴിഞ്ഞദിവസം സ്ഥിരികരിച്ചതോടെയാണ് വീണ്ടും ഇരുവരും വാര്‍ത്തകളില്‍ ഇടംനേടിയത്.

നേരത്തെ ഇരുവരുടെയും പ്രണയം ഇന്ത്യന്‍ ക്രിക്കറ്റിലും ബോളിവുഡിലും പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം സുനില്‍ ഷെട്ടിയും ആദിത്യയുടെയും രാഹുലിന്റെയും സുഹൃത്തുക്കളും പ്രണയവാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ ഇഷ്ടം സത്യമാണെന്നും അതിനെ താന്‍ പിന്താങ്ങുന്നുവെന്നും സുനില്‍ഷെട്ടി വ്യക്തമാക്കി. നേരത്തെ ഫോം നഷ്ടപ്പെട്ട് ടീമില്‍നിന്ന് തഴയപ്പെട്ട രാഹുല്‍ നിലവില്‍ ടീമില്‍ തിരിച്ചെത്തി മികച്ച ഫോമിലാണ്.

Next Story

RELATED STORIES

Share it