Cricket

ഐപിഎല്‍; ഗിയര്‍ മാറ്റി ശങ്കര്‍; കെകെആറിനെതിരേ ജിടിക്ക് ജയം

ഗുര്‍ബാസ് 39 പന്തില്‍ 81 റണ്‍സ് നേടി.

ഐപിഎല്‍; ഗിയര്‍ മാറ്റി ശങ്കര്‍; കെകെആറിനെതിരേ ജിടിക്ക് ജയം
X

കൊല്‍ക്കത്ത: 24 പന്തില്‍ 51 റണ്‍സെടുത്ത് വിജയ് ശങ്കര്‍ തീപ്പൊരി ബാറ്റിങ് കാഴ്ചവച്ചപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. 180 റണ്‍സ് ലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജിടി പിന്തുടര്‍ന്നു.വിജയ് ശങ്കറിന് പുറമെ മില്ലര്‍ 18 പന്തില്‍ 32 റണ്‍സെടുത്തു.ഒരു വേള തകര്‍ച്ച മുന്നില്‍ കണ്ട ജിടിയെ വിജയ് ശങ്കറാണ് രക്ഷപ്പെടുത്തിയത്. ശുഭ്മാന്‍ ഗില്‍ 49 റണ്‍സ് നേടി ഗുജറാത്തിന് മികച്ച തുടക്കവും നല്‍കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. ഗുര്‍ബാസ് 39 പന്തില്‍ 81 റണ്‍സ് നേടി.ജയത്തോടെ ഗുജറാത്ത് ലീഗില്‍ ഒന്നാമതെത്തി.


Next Story

RELATED STORIES

Share it