Cricket

കരീബിയന്‍ വെടിക്കെട്ട് താരം കീറോണ്‍ പൊള്ളാര്‍ഡ് വിരമിച്ചു

ഫ്രാഞ്ചൈസി ലീഗുകളില്‍ താരം തുടരും.

കരീബിയന്‍ വെടിക്കെട്ട് താരം കീറോണ്‍ പൊള്ളാര്‍ഡ് വിരമിച്ചു
X

പോര്‍ട്ടോ ഓഫ് സ്‌പെയിന്‍: വെസ്റ്റ്ഇന്‍ഡീസിന്റെ വെടിക്കെട്ട് താരവും ക്യാപ്റ്റനുമായ കീറോണ്‍ പൊള്ളാര്‍ഡ് (34) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 15 വര്‍ഷത്തെ നീണ്ട ക്രിക്കറ്റ് കരിയറിനാണ് താരം വിരാമമിട്ടത്. 2007ലാണ് താരം അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്. 123 ഏകദിനങ്ങളിലും 101 ട്വന്റി മല്‍സരങ്ങളില്‍ താരം വിന്‍ഡീസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016ല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തെത്തി.2019ല്‍ ട്വന്റി-20 ക്യാപ്റ്റനുമായി. ഏകദിനത്തില്‍ 2706 റണ്‍സും ട്വന്റിയില്‍ 1569 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് പൊള്ളാര്‍ഡ് വര്‍ഷങ്ങളായി കളിക്കുന്നത്. ഐപിഎല്ലില്‍ 184 മല്‍സരങ്ങളില്‍ നിന്ന് 3350 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഫ്രാഞ്ചൈസി ലീഗുകളില്‍ താരം തുടരും.


Next Story

RELATED STORIES

Share it