Cricket

ബെയര്‍സ്‌റ്റോയും ക്രിസ് വോക്‌സും മലാനും ഐപിഎല്ലില്‍ നിന്ന് പിന്‍മാറി

മലാന് പകരം എയ്ഡന്‍ മാര്‍ക്രം പഞ്ചാബ് കിങ്‌സിനായി ഇറങ്ങും.

ബെയര്‍സ്‌റ്റോയും ക്രിസ് വോക്‌സും മലാനും ഐപിഎല്ലില്‍ നിന്ന് പിന്‍മാറി
X


ദുബായ്: ഐപിഎല്ലില്‍ നിന്ന് പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. ജോസ് ബട്‌ലര്‍, ജൊഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവര്‍ക്ക് പിറകെ ജോണി ബെയര്‍സ്‌റ്റോ ക്രിസ് വോക്‌സ് എന്നീ ഇംഗ്ലണ്ട് താരങ്ങളും ഇന്ന് പിന്‍മാറി. കൂടാതെ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മലാനും പിന്‍മാറുന്നതായി അറിയിച്ചു. മലാന് പകരം എയ്ഡന്‍ മാര്‍ക്രം പഞ്ചാബ് കിങ്‌സിനായി ഇറങ്ങും.


സണ്‍റൈസേഴ്‌സ് താരമായ ബെയര്‍‌സ്റ്റോയും ഡല്‍ഹി ക്യാപ്റ്റില്‍സ് താരമായ വോക്‌സും ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയവരാണ്. കൂടാതെ ആഷ്‌സ് പരമ്പരയിലും ഇടം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൂടി പങ്കെടുക്കുന്നതോടെ നീണ്ട നാല് മാസം ഇവര്‍ കുടുംബവുമായി വിട്ടുനില്‍ക്കേണ്ടി വരും. കൊവിഡ് പ്രോട്ടോകോളുകള്‍ താരങ്ങളെ സാരമായി ബാധിക്കും. ഇക്കാരണം ചൂണ്ടികാട്ടിയാണ് താരങ്ങള്‍ വിട്ടുനില്‍ക്കുന്നത്.




Next Story

RELATED STORIES

Share it