Cricket

100ാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയുമായി റൂട്ട്; ഇംഗ്ലണ്ട് ശക്തമായ നിലയില്‍

203 റണ്‍സുമായി ജോ റൂട്ടും 19 റണ്‍സുമായി പോപ്പെയുമാണ് ക്രീസില്‍.

100ാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയുമായി റൂട്ട്; ഇംഗ്ലണ്ട് ശക്തമായ നിലയില്‍
X



ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. തന്റെ 100ാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ ചിറകിലേറി ഇംഗ്ലണ്ട് 441 റണ്‍സാണ് നേടിയത്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 441 റണ്‍സ് നേടിയിട്ടുണ്ട്. 203 റണ്‍സുമായി ജോ റൂട്ടും 19 റണ്‍സുമായി പോപ്പെയുമാണ് ക്രീസില്‍. 82 റണ്‍സെടുത്ത സ്റ്റോക്കസിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് അവസാനമായി നഷ്ടമായത്. ബേണ്‍സ് (33), സിബ്ലി (87) എന്നിവരുടെ വിക്കറ്റും ് ഇംഗ്ലണ്ടിന് നഷ്ടമായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, ആര്‍ അശ്വിന്‍, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.






Next Story

RELATED STORIES

Share it