Cricket

കൊടുംങ്കാറ്റായി ബുംറ; ഇംഗ്ലണ്ട് തരിപ്പണം; 10 വിക്കറ്റ് ജയവുമായി ഇന്ത്യ

മൂന്ന് വിക്കറ്റ് നേടി മുഹമ്മദ് ഷമിയും തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചു.

കൊടുംങ്കാറ്റായി ബുംറ; ഇംഗ്ലണ്ട് തരിപ്പണം; 10 വിക്കറ്റ് ജയവുമായി ഇന്ത്യ
X


ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ കൂറ്റന്‍ ജയം. ജസ്പ്രീത് ബുംറയുടെ തീപ്പൊരി ബൗളിങില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ മറുപടി ബാറ്റിങില്‍ ഇന്ത്യ അനായാസം തകര്‍ക്കുകയായിരുന്നു. 110 റണ്‍സ് ലക്ഷ്യം 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ പിന്‍തുടരുകയായിരുന്നു. 58 പന്തില്‍ 76 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും 31 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. 25.2 ഓവറില്‍ ഇംഗ്ലണ്ട് 110 റണ്‍സിന് പുറത്താവുകയായിരുന്നു. 7.2 ഓവറില്‍ 19 റണ്‍സെടുത്താണ് ബുംറ ആറ് വിക്കറ്റ് നേടിയത്. മൂന്ന് വിക്കറ്റ് നേടി മുഹമ്മദ് ഷമിയും തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചു.


Next Story

RELATED STORIES

Share it