Cricket

ഇന്ത്യയ്‌ക്കെതിരേ വിന്‍ഡീസിനെ പൂരന്‍ നയിക്കും; ഹോള്‍ഡര്‍ തിരിച്ചെത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം ജാസണ്‍ ഹോള്‍ഡര്‍ ടീമില്‍ തിരിച്ചെത്തി.

ഇന്ത്യയ്‌ക്കെതിരേ വിന്‍ഡീസിനെ പൂരന്‍ നയിക്കും; ഹോള്‍ഡര്‍ തിരിച്ചെത്തി
X


ട്രിനാഡാഡ്: ഇന്ത്യയ്‌ക്കെതിരേ ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ്ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ സ്‌ക്വാഡിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നിക്കോളസ് പൂരനാണ് ക്യാപ്റ്റന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ജാസണ്‍ ഹോള്‍ഡര്‍ ടീമില്‍ തിരിച്ചെത്തി.22 മുതല്‍ 27 വരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ കളിക്കുക. ഷായ് ഹോപ്പ്, ഷംറാ ബ്രൂക്‌സ്, കെസി കാര്‍റ്റി, അഖീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രണ്ടണ്‍ കിങ്, കെയ്ല്‍ മേയേഴ്‌സ്, ഗുഡാകീഷ് മോറ്റി, കീമോ പോള്‍, റൗവ്മാന്‍പൗവല്‍, ജയെഡന്‍ സീല്‍സ് എന്നിവരും ടീമില്‍ ഇടം നേടി.


Next Story

RELATED STORIES

Share it