Cricket

ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സിന് ആദ്യജയം

ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.

ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സിന് ആദ്യജയം
X



ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ ജയം.ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. 162 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഹൈദരാബാദ് ബൗളര്‍മാരായ റാഷിദ് ഖാനും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. റാഷിദ് ഖാന്‍ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ രണ്ട് വിക്കറ്റ് നേടി. ഡല്‍ഹിയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച ശിഖര്‍ ധവാന്‍(34), ശ്രേയസ് അയ്യര്‍ (17), ഋഷഭ് പന്ത് (28) എന്നിവരുടെ വിക്കറ്റുകള്‍ ആണ് റാഷിദ് ഖാന്‍ നേടിയത്. ഹെറ്റ്‌മെയര്‍ (21), പൃഥ്വി ഷാ (2) എന്നിവരുടെ വിക്കറ്റുകള്‍ ഭുവനേശ്വര്‍ കുമാര്‍ സ്വന്തമാക്കി.


ടോസ് നേടിയ ഡല്‍ഹി ഹൈദരാബാദിനെ ബാറ്റിങ്ങനയക്കുകയായിരുന്നു. വാര്‍ണര്‍ (45), ബെയര്‍സ്‌റ്റോ (53), കാനെ വില്ല്യംസണ്‍ (41)എന്നിവരുടെ മികവിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ജമ്മു കശ്മീര്‍ താരം സമദ് ഇന്ന് ഹൈദരാബാദിനായി ഇറങ്ങി. ഏഴ് പന്തില്‍ 12 റണ്‍സെടുത്ത് താരം പുറത്താവാതെ നിന്നു. 18 കാരനായ സമദ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ ശിഷ്യനാണ്. തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷമുള്ള ഹൈദരാബാദിന്റെ ആദ്യജയമാണിത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഡല്‍ഹിയുടെ ആദ്യ പരാജയവും.





Next Story

RELATED STORIES

Share it