Cricket

മൂന്നാം തോല്‍വിയുമായി ഹൈദരാബാദ്; രണ്ടാം ജയവുമായി മുംബൈ

ഡേവിഡ് വാര്‍ണറും(36) ബെയര്‍‌സ്റ്റോയും (43) ചേര്‍ന്ന് സണ്‍റൈസേഴ്‌സിന് മികച്ച തുടക്കമാണ് നല്‍കിയത്.

മൂന്നാം തോല്‍വിയുമായി ഹൈദരാബാദ്; രണ്ടാം ജയവുമായി മുംബൈ
X


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് തോല്‍വിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യന്‍സിനെതിരേ 13 റണ്‍സിന്റെ തോല്‍വിയാണ് മൂന്നാം മല്‍സരത്തില്‍ ഹൈദരാബാദ് നേരിട്ടത്. 151 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ഹൈദരാബാദിനെ മുംബൈ രണ്ട് പന്ത് ശേഷിക്കെ 137ന് പുറത്താക്കി. മൂന്ന് വിക്കറ്റ് വീതം നേടിയ ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍ എന്നിവരാണ് മുംബൈ ജയത്തിന് ചുക്കാന്‍ പിടിച്ചത്. രണ്ട് റണ്ണൗട്ടുകള്‍ നടത്തി ഹാര്‍ദ്ദിക്ക് പാണ്ഡെയും മികവ് തെളിയിച്ചു. ഡേവിഡ് വാര്‍ണറും(36) ബെയര്‍‌സ്റ്റോയും (43) ചേര്‍ന്ന് സണ്‍റൈസേഴ്‌സിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരുടെയും പുറത്താകലിന് ശേഷം വിജയ് ശങ്കര്‍ (28) മാത്രമാണ് പിടിച്ച് നിന്നത്. ശങ്കറിന് ശേഷം എത്തിയവര്‍ക്ക് ആര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. ലീഗിലെ കളിച്ച മൂന്ന് മല്‍സരങ്ങളും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.


ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ മുംബൈയെ ഹൈദരാബാദ് ബൗളിങ് നിര 150 റണ്‍സില്‍ പിടിച്ചുകെട്ടിയിരുന്നു. നിശ്ചിത ഓവറില്‍ മുംബൈയ്ക്ക് അഞ്ച് വിക്കറ്റാണ് നഷ്ടമായത്. ഡി കോക്ക് (40), രോഹിത്ത് ശര്‍മ്മ (32), പൊള്ളാര്‍ഡ് (35) എന്നിവരാണ് മുംബൈ നിരയില്‍ തിളങ്ങിയത്. മുജീബ് റഹ്മാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ സണ്‍റൈസേഴ്സിനായി രണ്ട് വീതം വിക്കറ്റുകള്‍ നേടി.




Next Story

RELATED STORIES

Share it