ഐപിഎല്‍: ഡല്‍ഹിയെ തോല്‍പ്പിച്ച് ചെന്നൈ ഫൈനലില്‍
ബൗളര്‍മാരുടെ മികവില്‍ ഡല്‍ഹി ഇന്നിങ്‌സ് 147ല്‍ ഒതുക്കിയത് ചെന്നൈയ്ക്ക് വിജയം എളുപ്പമാക്കി

വിശാഖപട്ടണം: ഐപിഎല്‍ 12ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കലാശപോരാട്ടത്തിന് സ്ഥാനമുറപ്പിച്ചത്. ഫഫ് ഡു പ്ലിസ്സിസും ഷെയ്ന്‍ വാട്‌സണും ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ 147 എന്ന ലക്ഷ്യം ചെന്നൈ അനായാസം മറികടന്നു. ഒരോവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 151 റണ്‍സെടുത്തത്. ബൗളര്‍മാരുടെ മികവില്‍ ഡല്‍ഹി ഇന്നിങ്‌സ് 147ല്‍ ഒതുക്കിയത് ചെന്നൈയ്ക്ക് വിജയം എളുപ്പമാക്കി. പ്ലിസ്സിസ് 39 പന്തില്‍ 50 റണ്‍സെടുത്തു. വാട്‌സണ്‍ 32 പന്തിലാണ് അര്‍ധശതകം നേടിയത്. അമ്പാടി റായിഡു 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ധോണി ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കു വേണ്ടി ട്രന്റ് ബോള്‍ട്ട്, ഇഷാന്ത് ശര്‍മ്മ, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്ത് ഡല്‍ഹി ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. തുടക്കം തന്നെ ഡല്‍ഹിക്ക് മോശമായിരുന്നു. 80 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് നഷ്ടമായത്. കോളിന്‍ മുന്റോ(27), റിഷഭ് പന്ത്(38) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവയ്ക്കാനായത്. ധവാന്‍ 18ഉം ശ്രേയസ് അയ്യര്‍ 13ഉം റണ്‍സെടുത്ത് പുറത്തായി. ദീപക് ചാഹര്‍, ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ഡ്വിയന്‍ ബ്രാവോ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT