അഞ്ചാം തോല്‍വിയുമായി ചെന്നൈ; ബാംഗ്ലൂരിന് 37 റണ്‍സ് ജയം
ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ചെന്നൈ തറപ്പറ്റിച്ചത്.

ദുബായ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചാം തോല്‍വി. ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ചെന്നൈ തറപ്പറ്റിച്ചത്. 37 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. 170 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ചെന്നൈ നിരയില്‍ വാട്‌സണ്‍(14), ഫഫ് ഡു പ്ലിസ്സിസ് (8) എന്നിവര്‍ തുടക്കത്തിലെ പുറത്തായി. തുടര്‍ന്ന് വന്ന അമ്പാടി റായിഡു (42), ജഗദീഷന്‍ (33) എന്നിവര്‍ പൊരുതിയെങ്കിലും പിന്നീട് വന്നവര്‍ക്ക് ബാറ്റിങില്‍ താളം കണ്ടെത്താനായില്ല. ക്യാപ്റ്റന്‍ ധോണി 10 റണ്‍സെടുത്ത് പുറത്തായി. ബാംഗ്ലൂരിനായി മോറിസ് മൂന്ന് വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 52 പന്തില്‍ നിന്ന് 90* റണ്‍സെടുത്ത് വമ്പന്‍ ഫോമിലായ കോഹ്‌ലിയുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ദേവ്ദത്ത് പടിക്കല്‍ 33 ഉം ശിവം ഡുബേ 22 ഉം റണ്‍സ് നേടി. ചെന്നൈയ്ക്കായി ദീപക് ചാഹര്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും ഠാക്കൂര്‍ രണ്ട് വിക്കറ്റും നേടി.
RELATED STORIES
എംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്
25 March 2023 4:20 AM GMTബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT