ഐ പി എല്‍; ഹാര്‍ദ്ദിക്കിന് സ്റ്റോക്കസിന്റെ മറുപടി; രാജസ്ഥാന് വന്‍ ജയം
60 പന്തില്‍ നിന്നാണ് സ്റ്റോക്കസിന്റെ 107 റണ്‍സ് നേട്ടം. 31 പന്തില്‍ നിന്നാണ് സഞ്ജു 54 റണ്‍സെടുത്തത്.
അബുദാബി: മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ സെഞ്ചുറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ദ്ധസെഞ്ചുറിയുടെയും മികവിലാണ് രാജസ്ഥാന്‍ വന്‍ ജയം നേടിയത്. 196 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന്‍ 10 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 60 പന്തില്‍ നിന്നാണ് സ്റ്റോക്കസിന്റെ 107 റണ്‍സ് നേട്ടം. 31 പന്തില്‍ നിന്നാണ് സഞ്ജു 54 റണ്‍സെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. മറുപടി ബാറ്റിങില്‍ ആദ്യം രാജസ്ഥാന്‍ റോയല്‍സിന്റെ റോബിന്‍ ഉത്തപ്പ (13) പെട്ടെന്ന് പുറത്തായി. എന്നാല്‍ പിന്നീട് വന്ന സ്റ്റോക്കസും സഞ്ജു സാംസണും ചേര്‍ന്ന് റോയല്‍സ് സ്‌കോര്‍ പെട്ടെന്ന് ചലിപ്പിക്കുകയായിരുന്നു. ഇതിനിടെ 11 റണ്‍സെടുത്ത സ്മിത്ത് പുറത്തായിരുന്നു.
ടോസ് ലഭിച്ച മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡെ ആദ്യമായി ഫോമിലേക്ക് വന്ന മല്‍സരമായിരുന്നു. 21 പന്തില്‍ നിന്ന് ഹാര്‍ദ്ദിക് 60 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഏഴ് സിക്‌സറും രണ്ട് ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷന്‍ (37) മുംബൈയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്.ഇതിനിടെ ഡീകോക്കിനെ മുംബൈക്ക് പെട്ടെന്ന് നഷ്ടമായി. എന്നാല്‍ പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് (40), സൗരഭ് തിവാരി (34) എന്നിവര്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്നാണ് ഹാര്‍ദ്ദിക്ക് വെടിക്കെട്ട് തുടങ്ങിയത്.
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്സംഗം, കൂട്ടക്കൊല കേസുകളില് 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMT