Cricket

ഐപിഎല്‍; പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ ജയം; ആര്‍ച്ചറിന് മൂന്ന് വിക്കറ്റ്

ഐപിഎല്‍; പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ ജയം; ആര്‍ച്ചറിന് മൂന്ന് വിക്കറ്റ്
X

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 50 റണ്‍സിന് വിജയം. 206 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. നേഹല്‍ വധേരയാണ് ടോപ് സ്‌കോറര്‍ (62). പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജെയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയുടേയും സഞ്ജുവിന്റേയും (26 പന്തില്‍ 38 റണ്‍സ്) റിയാന്‍ പരാഗിന്റെയും (25 പന്തില്‍ 43 റണ്‍സ്) കൂറ്റനടിയില്‍ 205 റണ്‍സ് കെട്ടിപ്പടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വിക്കറ്റുകള്‍ ആര്‍ച്ചറാണ് തെറിപ്പിച്ചത്.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് 205 റണ്‍സെടുത്തത്. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാന് മികച്ച തുടക്കമായിരുന്നു നല്‍കിയത്. 38 റണ്‍സെടുത്ത സ്ഞജു സാംസണെ ഫെര്‍ഗൂസണ്‍ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. 89 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്.

ഏറെക്കാലത്തിന് ശേഷം ഫോമിലെത്തിയ ജയ്‌സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നും ഫോറും അഞ്ച് സിക്‌സറും പറത്തിയാണ് ജയ്‌സ്വാള്‍ 67 റണ്‍സെടുത്തത്. നിധീഷ് റാണ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പുറത്തായി. പരാഗം ഹെയ്റ്റ്‌മെയറും ചേര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ 200 കടക്കാന്‍ സഹായിച്ചത്. ഹെയ്റ്റമയര്‍ 12 പന്തില്‍ 20 റണ്‍സും ജുറൈല്‍ 5 പന്തില്‍ 13 റണ്‍സും നേടി. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലന്‍പുരില്‍ ഇതാദ്യമായാണ് ഒരു ഐപിഎല്‍ ടീം 200 കടക്കുന്നത്. 177 റണ്‍ണ് ആണ് ഈ സ്‌റ്റേഡിയത്തിലെ ഉയര്‍ന്ന ചെയ്‌സ് റെക്കോര്‍ഡ്.






Next Story

RELATED STORIES

Share it