Cricket

ഐപിഎല്‍: ബാംഗ്ലൂരിന് വീണ്ടും തോല്‍വി; രാജസ്ഥാന് ആദ്യ ജയം

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരം ഇരുവരുടെയും ആദ്യജയത്തിനായുള്ള പോരാട്ടമായിരുന്നു. ആര്‍സിബിയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു രാജസ്ഥാന്‍ അക്കൗണ്ടില്‍ ആദ്യജയം വന്നത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (164/3) സ്വന്തമാക്കി.

ഐപിഎല്‍: ബാംഗ്ലൂരിന് വീണ്ടും തോല്‍വി; രാജസ്ഥാന് ആദ്യ ജയം
X

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ തങ്ങളുടെ ആദ്യജയം സ്വന്തമാക്കിയപ്പോള്‍ ബാംഗ്ലൂരിന് വീണ്ടും തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരം ഇരുവരുടെയും ആദ്യജയത്തിനായുള്ള പോരാട്ടമായിരുന്നു. ആര്‍സിബിയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു രാജസ്ഥാന്‍ അക്കൗണ്ടില്‍ ആദ്യജയം വന്നത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് ഒരു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (164/3) സ്വന്തമാക്കി. ക്യാപ്റ്റന്‍ അജിങ്കാ രഹാനെ 22 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജോസ് ബട്‌ലറും (59), സ്റ്റീവ് സ്മിത്തും (38), രാഹുല്‍ ത്രിപാഠി(34) യും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബാംഗ്ലൂരിന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ രണ്ടും മുഹമ്മദ് സിറാജ് ഒരുവിക്കറ്റും നേടി.

ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യജയം തേടിയുള്ള മല്‍സരം ഇരുവര്‍ക്കും നിര്‍ണായകമായിരുന്നു. എന്നാല്‍, പതിവുപോലെ ബാംഗ്ലൂരിന് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ കോഹ്‌ലി 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുവശത്തുള്ള പാര്‍ത്ഥീവ് പട്ടേല്‍ 67 റണ്‍സെടുത്ത് പിടിച്ചുനിന്നു. പിന്നീടെത്തിയ ഡിവില്ലിയേഴ്‌സ് ആവട്ടെ 13 റണ്‍സിന് പുറത്തായി. മാര്‍ക്കസ് സ്‌റ്റോണിസും(31), മോയിന്‍ അലി ഖാനും അവസാന ഓവറില്‍ മികവ് കാണിച്ചെങ്കിലും ചെറിയ സ്‌കോറില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാനെ ബാംഗ്ലൂരിന് കഴിഞ്ഞുള്ളൂ. 41 പന്തില്‍നിന്നാണ് പാര്‍ത്ഥീവിന്റെ ഇന്നിങ്‌സ്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 158 റണ്‍സെടുത്തത്. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്നും ജൊഫറാ ആര്‍ച്ചര്‍ ഒരു വിക്കറ്റും നേടി. ലീഗില്‍ പോയിന്റ് നിലയില്‍ ഒരുജയവും നേടാതെ ബാംഗ്ലൂര്‍ അവസാന സ്ഥാനത്താണ്.

Next Story

RELATED STORIES

Share it