Cricket

ഐപിഎല്‍: പഞ്ചാബിനെതിരേ കൊല്‍ക്കത്തയ്ക്ക് 28 റണ്‍സ് ജയം

ഐപിഎല്‍: പഞ്ചാബിനെതിരേ കൊല്‍ക്കത്തയ്ക്ക് 28 റണ്‍സ് ജയം
X

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ 28 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. റോബിന്‍ ഉത്തപ്പ, നിതീഷ് റാണാ, ആന്ദ്രേ റസ്സല്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 218 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ അശ്വിന്റെ ടീമിനായില്ല. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ പഞ്ചാബിന് കഴിഞ്ഞൂള്ളൂ. അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളും(58) ഡേവിഡ് മില്ലറും(59) പൊരുതിയെങ്കിലും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനായില്ല.

സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന് കഴിഞ്ഞ മല്‍സരത്തിലെ ഫോം വീണ്ടെടുക്കാനായില്ല. 20 റണ്‍സെടുത്ത് ഗെയ്ല്‍ പുറത്തായി. തുടര്‍ന്ന് വന്ന സര്‍ഫറാസ് ഖാന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. മായങ്ക് അഗര്‍വാള്‍ 34 പന്തില്‍ നിന്ന് 58 റണ്‍സെടുത്തു. പിന്നീടെത്തിയ ഡേവിഡ് മില്ലറും മികച്ച ബാറ്റിങ് കാഴ്ചവച്ച് 40 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത് അവസാനം വരെ പൊരുതി. മില്ലര്‍ക്കൊപ്പം മന്‍ദീപ് സിങും അവസാന ഓവറില്‍ അടിച്ചു തകര്‍ത്തു. മന്‍ദീപ് 15 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസല്‍ രണ്ടും ലോക്കി ഫെര്‍ഗൂസന്‍, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തിരഞ്ഞെടുത്ത് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്‌സ് 218 റണ്‍സെടുത്തു. ഓപ്പണര്‍ സുനില്‍ നരേയന്‍ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 9 പന്തില്‍ 24 റണ്‍സെടുത്ത് നരേയേന്‍ പുറത്തായി. തുടര്‍ന്നെത്തിയ റോബിന്‍ ഉത്തപ്പ(67)യും നിതീഷ് റാണയും (63) കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 50 പന്തില്‍ നിന്നാണ് ഉത്തപ്പയുടെ ഇന്നിങ്‌സ്. 34 പന്തില്‍ നിന്നാണ് നിതീഷ് റാണ 63 റണ്‍സെടുത്തത്. ഏഴ് സിക്‌സറടങ്ങുന്നതാണ് റാണയുടെ ഇന്നിങ്‌സ്. 17 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത വിന്‍ഡീസ് താരം റസലാണ് അവസാന ഓവറില്‍ കൊല്‍ക്കത്തയെ വന്‍ സ്‌കോറിലേക്ക് നീക്കിയത്. അഞ്ച് സിക്‌സും നാല് ഫോറുമടങ്ങുന്നതാണ് റസലിന്റെ ഇന്നിങ്‌സ്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഹാര്‍ഡസ്, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.



Next Story

RELATED STORIES

Share it