- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു; ഫൈനല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫ് മല്‍സരങ്ങളുടെ പുതുക്കിയ മല്‍സരക്രമം പുറത്തുവിട്ട് ബിസിസിഐ. ന്യൂ ചണ്ഡീഗഢിലും അഹമ്മദാബാദിലുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്നത്. ഫൈനല്‍ ജൂണ്‍ 3 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. നേരത്തേ ടൂര്‍ണമെന്റിലെ അവസാനനാലു മല്‍സരങ്ങള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലും നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ന്യൂ ചണ്ഡീഗഢിലെ പിസിഎ സ്റ്റേഡിയത്തില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മല്‍സരങ്ങള്‍ നടക്കും. ക്വാളിഫയര്‍ 2, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദിയാവുക. ക്വാളിഫയര്‍ 1 ല്‍ പട്ടികയിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളവര്‍ എലിമിനേറ്ററില്‍ കളിക്കും. ക്വാളിഫയര്‍ 1 ല്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും ക്വാളിഫയര്‍ 2 ല്‍ പോരാടും. രണ്ട് ക്വാളിഫയര്‍ മല്‍സരങ്ങളിലേയും വിജയികളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
കാലാവസ്ഥയും മറ്റുമാനദണ്ഡങ്ങളും പരിഗണിച്ചാണ് വേദികള്‍ നിശ്ചയിച്ചത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. ബംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. ബെംഗളൂരുവിലെ പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് ലഖ്നൗവിലെ ഏകന സ്റ്റേഡിയത്തിലേക്കാണ് മല്‍സരം മാറ്റിയത്.
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT