Cricket

ഐ പി എല്‍; ഡല്‍ഹി കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ

മുംബൈ അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയെ തറപ്പറ്റിച്ചത്.

ഐ പി എല്‍; ഡല്‍ഹി കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ
X



അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് മുംബൈ ഇന്ത്യന്‍സ്.ഇന്ന് നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ മുംബൈ അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയെ തറപ്പറ്റിച്ചത്. ഡല്‍ഹി മുന്നോട്ട് വച്ച 162 റണ്‍സ് പിന്‍തുടര്‍ന്ന മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്ത് ലക്ഷ്യം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ (5) പുറത്താകലിന് ശേഷം ഡീകോക്കും സൂര്യകുമാര്‍ യാദവും 53 റണ്‍സ് വീതമെടുത്ത് നിലയുറപ്പിച്ചപ്പോള്‍ ജയം മുംബൈയ്‌ക്കൊപ്പമായി. ഡീകോക്ക് 36 പന്ത് നേരിട്ടപ്പോള്‍ യാദവ് 32 പന്ത് നേരിട്ടു. രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് മുംബൈ ജയം. കിഷന്‍ 28 റണ്‍സെടുത്തു.ഡല്‍ഹിയ്ക്കായി റബാദ രണ്ട് വിക്കറ്റെടുത്തു.


ടോസ് നേടിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ശിഖര്‍ ധവാനും ശ്രേയസ് അയ്യരുമാണ് ഇന്ന് ഡല്‍ഹിക്കായി ഫോം കണ്ടെത്തിയവര്‍. ധവാന്‍ 52 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയപ്പോള്‍ അയ്യര്‍ 33 പന്തില്‍ നിന്ന് 42 റണ്‍സെടുത്തു. മുംബൈയ്ക്കായി കുനാല്‍ പാണ്ഡെ രണ്ട് വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it