ഐ പി എല്‍; വരുണിന് അഞ്ച് വിക്കറ്റ്; ഡല്‍ഹിയെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത
59 റണ്‍സിന്റെ ജയമാണ് കൊല്‍ക്കത്ത നേടിയത്.

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റില്‍സിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ 195 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിയെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിന് പിടിച്ചുകെട്ടുകയായിരുന്നു. 59 റണ്‍സിന്റെ ജയമാണ് കൊല്‍ക്കത്ത നേടിയത്. അഞ്ച് വിക്കറ്റ് നേടിയ കൊല്‍ക്കത്താ താരം വരുണ്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹിയുടെ നടുവൊടിച്ചത്. ഡല്‍ഹി നിരയില്‍ ശ്രേയസ് അയ്യര്‍ (47), ഋഷഭ് പന്ത് (27) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. കമ്മിന്‍സ് മൂന്നും ഫെര്‍ഗൂസണ്‍ ഒരു വിക്കറ്റും നേടി.
ടോസ് നേടിയ ഡല്‍ഹി കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. ഗില്‍ പെട്ടെന്ന് പുറത്തായെങ്കിലും പിന്നീട് വന്ന നിതീഷ് റാണാ തകര്‍പ്പന്‍ അടിയോടെ കളം വാണു. ഇതിനിടെ വന്ന ത്രിപാട്ടി(13), കാര്‍ത്തിക്ക് (3) എന്നിവര്‍ പെട്ടെന്ന് പുറത്തായി. തുടര്‍ന്ന് റാണയ്ക്ക് (81) കൂട്ട് നല്‍കിയത് സുനില്‍ നരെയ്ന്‍ (64) ആണ്. 53 പന്തില്‍ നിന്നാണ് താരം 81 റണ്‍സെടുത്തത്. 32 പന്ത് നേരിട്ടാണ് നരെയ്ന്‍ 64 റണ്‍സെടുത്തത്.
RELATED STORIES
നിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള് ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില് ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള് നാട്ടിലേക്ക്...
15 March 2023 8:30 AM GMTഡോക്ടര്മാര്ക്കെതിരായ ഗണേഷ് കുമാര് എംഎല്എയുടെ കലാപ ആഹ്വാനം...
15 March 2023 5:43 AM GMTമധ്യപ്രദേശില് എട്ടുവയസുകാരന് 60 അടി താഴ്ചയുള്ള കുഴല്ക്കിണറില്...
15 March 2023 5:19 AM GMTകണ്ണൂരില് വീണ്ടും സ്വര്ണവേട്ട; കാസര്കോട് സ്വദേശികളില് നിന്ന്...
14 March 2023 7:58 AM GMT