ഐപിഎല്‍: രാഹുലിന്റെ ഒറ്റയാന്‍ മികവില്‍ പഞ്ചാബിന് ജയം

മൊഹാലി: ലോകേഷ് രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബദിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറുവിക്കറ്റ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 151 റണ്‍സ് ലക്ഷ്യം ഒരു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് സ്വന്തമാക്കി. അവസാന ഓവറില്‍ ജയം കൈവിട്ടുപോകുമെന്ന അവസ്ഥ വരെ എത്തിയ പഞ്ചാബിന് രക്ഷകനായത് ലോകേഷ് രാഹുലായിരുന്നു. ഓപ്പണര്‍ രാഹുല്‍ 71 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന് ജയം സമ്മാനിച്ചു. 53 പന്തിലാണ് രാഹുല്‍ 71 റണ്‍സെടുത്തത്. പഞ്ചാബിന്റെ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷച്ചവര്‍ക്ക് ഇക്കുറിയും നിരാശയായിരുന്നു ഫലം. 16 റണ്‍സെടുത്ത് ഗെയ്ല്‍ പുറത്തായി. തുടര്‍ന്ന് വന്ന മായങ്ക് അഗര്‍വാള്‍ 43 പന്തില്‍ 55 റണ്‍സെടുത്ത് രാഹുലിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ഹൈദരാബാദ് ബൗളിങില്‍ പിടിമുറിക്കിയതോടെ പഞ്ചാബ് സമ്മര്‍ദത്തിലായി. സ്‌കോര്‍ 132 എത്തിയപ്പോള്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച സ്‌കോര്‍ 140ല്‍ എത്തുന്നത് വരെ തുടര്‍ന്നു. എട്ട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ മൂന്ന് വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. എന്നാല്‍ ഒരു വശത്ത് നിന്ന് രാഹുല്‍ ഒറ്റയാന്‍ പോരാട്ടം നടത്തിയപ്പോള്‍ വിജയം പഞ്ചാബിനൊപ്പമായി. ഹൈദരാബാദിന് വേണ്ടി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മികച്ച ബൗളിങാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഹൈദരാബാദിന് വേണ്ടി ഡേവിഡ് വാര്‍ണറാണ് ടോപ് ബാറ്റിങ് കാഴ്ചവച്ചത്. 62 പന്തില്‍ വാര്‍ണര്‍ 70 റണ്‍സെടുത്തു. വാര്‍ണര്‍ക്കൊപ്പം വിജയ് ശങ്കര്‍ 26 റണ്‍സെടുത്തു. മുഹമ്മദ് നബി(12), മനീഷ് പാണ്ഡേ (12), ദീപക് ഹൂഡാ(14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ പഞ്ചാബിനായി ഓരോ വിക്കറ്റ് വീഴ്ത്തി.
RELATED STORIES
കളിക്കളത്തില് ഇഫ്താറുമായി ചെല്സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT