Cricket

ഐപിഎല്‍: ഹാര്‍ദിക് കസറി; ബാംഗ്ലൂരിന് വീണ്ടും തോല്‍വി

മുംബൈ ഇന്ത്യന്‍സാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചത്. മുംബൈയുടെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ഐപിഎല്‍: ഹാര്‍ദിക് കസറി; ബാംഗ്ലൂരിന് വീണ്ടും തോല്‍വി
X

മുംബൈ: ഐപിഎല്ലില്‍ ആറുമല്‍സരങ്ങള്‍ക്ക് ശേഷം ആദ്യജയം നേടിയ ബാംഗ്ലൂര്‍ ഇന്ന് വീണ്ടും തോല്‍വിയേറ്റുവാങ്ങി. മുംബൈ ഇന്ത്യന്‍സാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചത്. മുംബൈയുടെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അവര്‍ക്ക് ജയമൊരുക്കിയത്. 171 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. 16 പന്തില്‍ 37 റണ്‍സെടുത്ത ഹാര്‍ദിക്കാണ് മുംബൈ ജയം അനായാസമാക്കിയത്. ക്വിന്റണ്‍ ഡീകോക്ക്(40), രോഹിത്ത് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (29), ഇഷാന്‍ കിഷന്‍ (21) എന്നിവര്‍ മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.

ബാംഗ്ലൂരിന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. എ ബി ഡിവില്ലിയേഴ്‌സും മോയിന്‍ അലിയും ചേര്‍ന്നാണ് ബാംഗ്ലൂരിനെ കരകയറ്റിയത്. 51 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 75 റണ്‍സെടുത്തത്. 32 പന്തില്‍നിന്നാണ് അലി 50 റണ്‍സെടുത്തത്. അഞ്ച് സിക്‌സടങ്ങുന്നതാണ് അലിയുടെ ഇന്നിങ്‌സ്. ഓപണര്‍ പാര്‍ത്ഥിവ് പട്ടേല്‍ 28 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എട്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തി. മുംബൈയ്ക്ക് വേണ്ടി ലസിത് മലിങ്ക നാലുവിക്കറ്റ് നേടി.

Next Story

RELATED STORIES

Share it