Cricket

ഐപിഎല്‍ ഫൈനല്‍; അഹ്മദാബാദില്‍ റെക്കോഡ് കാണികള്‍

മെല്‍ബണില്‍ അന്ന് 87,812 പേരാണ് മല്‍സരം കണ്ടത്.

ഐപിഎല്‍ ഫൈനല്‍; അഹ്മദാബാദില്‍ റെക്കോഡ് കാണികള്‍
X


അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്റെ ഫൈനല്‍ മല്‍സരം നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ കണ്ടത് 104,89 പേര്‍. ഫൈനലിലെ രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മല്‍സരമാണ് റെക്കോഡ് കാണികളെ കൊണ്ട് നിറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മല്‍സരത്തിന്റെ റെക്കോഡും സ്വന്തമാക്കുകയായിരുന്നു. നിലവില്‍ 1,32000 സീറ്റുകളാണ് സ്‌റ്റേഡിയത്തിലുള്ളത്. നേരത്തെ ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട റെക്കോഡ് കൊല്‍ക്കത്ത സ്‌റ്റേഡിയത്തില്‍ 1990, 2000 വര്‍ഷങ്ങളിലായിരുന്നു. അന്ന് ഒരു ലക്ഷം പേരാണ് മല്‍സരം കണ്ടത്. ഇതിന് മുമ്പത്തെ റെക്കോഡ് 1992 ലോകകപ്പിലെ പാകിസ്താന്‍-ഇംഗ്ലണ്ട് മല്‍സരമായിരുന്നു. മെല്‍ബണില്‍ അന്ന് 87,812 പേരാണ് മല്‍സരം കണ്ടത്.




Next Story

RELATED STORIES

Share it