ഐ പി എല്‍; ജയിച്ച ഡല്‍ഹിക്കൊപ്പം തോറ്റ ബാംഗ്ലൂരും പ്ലേ ഓഫില്‍
ഇന്ന് നടന്ന മല്‍സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി പ്ലേ ഓഫിലെ രണ്ടാം സ്ഥാനക്കാരായി എത്തിയത്.
അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേ ഓഫില്‍ കയറി. ഇന്ന് നടന്ന മല്‍സരത്തില്‍ ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണ് ഡല്‍ഹി പ്ലേ ഓഫിലെ രണ്ടാം സ്ഥാനക്കാരായി എത്തിയത്. റണ്‍റേറ്റ് മികവില്‍ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനക്കാരായും പ്ലേ ഓഫിലേക്ക് യോഗ്യത നേടി. പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നാളെ നടക്കുന്ന മല്‍സരത്തിന് ശേഷം അറിയാം.
ബാംഗ്ലൂര്‍ നല്കിയ 153 റണ്‍സ് ലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടുകയായിരുന്നു. ആറ് വിക്കറ്റിന്റെ ജയവുമായാണ് ഡല്‍ഹി പ്ലേ ഓഫില്‍ കയറിയത്. നിര്‍ണ്ണായക മല്‍സരത്തില്‍ ഫോമിലേക്കുയര്‍ന്ന അജിങ്ക്യാ രഹാനെയും(60), ശിഖര്‍ ധവാനും (54) ആണ് ഡല്‍ഹിക്ക് വന്‍ ജയമൊരുക്കിയത്. 41 പന്തില്‍ നിന്നാണ് ധവാന്റെ ഇന്നിങ്സ്. 46 പന്തില്‍ നിന്നാണ് രഹാന 60 റണ്‍സ് നേടിയത്. അയ്യരും (8), സ്റ്റോണിസും (10) പുറത്താവാതെ നിന്നു.
ടോസ് ലഭിച്ച ഡല്‍ഹി ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കലും (50) ഡിവില്ലിയേഴ്സും (35) ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കിയിരുന്നു. കോഹ്ലി 29 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് ഫോം കണ്ടെത്താനായില്ല. ഡല്‍ഹിക്കായി ആന്റിച്ച് നോര്‍ട്ട്ജെ മൂന്നും റബാദ രണ്ടും വിക്കറ്റ് നേടി.
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT