ധവാന് സെഞ്ചുറി; ചെന്നൈയെ തരിപ്പണമാക്കി ഡല്‍ഹി
തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു.

ഷാര്‍ജ: ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡല്‍ഹി ക്യാപ്റ്റില്‍സിന് വന്‍ ജയം.അഞ്ച് വിക്കറ്റിന്റെ ജയവുമായി ഡല്‍ഹി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ധവാന്റെ ക്യാച്ച് മൂന്ന് തവണ കൈവിട്ട ചെന്നൈ തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു. 58 പന്തില്‍ നിന്നാണ് ധവാന്‍ 101 റണ്‍സ് നേടിയത്. 14 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ മൂന്ന് സിക്‌സറുകള്‍ പറത്തി അക്‌സര്‍ പട്ടേലാണ് ഡല്‍ഹി ഇന്നിങ്‌സ് അവസാനിപ്പിച്ചത്. അഞ്ച് പന്തില്‍ നിന്നാണ് അക്‌സര്‍ 21 റണ്‍സെടുത്തത്.180 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി ഒരു പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കുകയായിരുന്നു. ഡല്‍ഹിക്കായി ശ്രേയസ്സ് അയ്യര്‍ 23 ഉം സ്റ്റോണിസ് 24 ഉം റണ്‍സെടുത്തു.
ടോസ് ലഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഫഫ് ഡു പ്ലിസ്സിസ് (58), വാട്‌സണ്‍ (36), റായിഡു(25 പന്തില്‍ 45), ജഡേജ (13 പന്തില്‍ 33 റണ്‍സ്) എന്നിവരും ചൈന്നയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചു.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT