Cricket

ഐ പി എല്‍; രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹിക്ക് ജയം

രാജസ്ഥാന്‍ റോയല്‍സിനെതിരേ 13 റണ്‍സിന്റെ ജയമാണ് ഡല്‍ഹി കൈക്കലാക്കിയത്.

ഐ പി എല്‍; രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹിക്ക് ജയം
X



ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരേ 13 റണ്‍സിന്റെ ജയമാണ് ഡല്‍ഹി കൈക്കലാക്കിയത്. 162 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാനെ 148 റണ്‍സിന് ഡല്‍ഹി പുറത്താക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ബെന്‍ സ്റ്റോക്കസ് രാജസ്ഥാനായി മികച്ച തുടക്കം നല്‍കിയിരുന്നു. കൂട്ടിന് ബട്‌ലറും(22) നിലകൊണ്ടു. ബട്‌ലര്‍ പുറത്തായതോടെ രാജസ്ഥാന്റെ തകര്‍ച്ച തുടങ്ങി.41 റണ്‍സെടുത്ത സ്റ്റോക്കസിന്റെ വിക്കറ്റും തെറിച്ചു. സ്മിത്ത് ഒരു റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന സഞ്ജു സാംസണും (25), റോബിന്‍ ഉത്തപ്പയും പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഡല്‍ഹി ബൗളിങിന് മുന്നില്‍ തകര്‍ന്നു. തേവാട്ടിയ 14 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ദേശ്പാണ്ഡെ, നോര്‍റ്റ്‌ജെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റബാദാ, അശ്വിന്‍, പട്ടേല്‍ എന്നിവര്‍ ഡല്‍ഹിക്കായി ഓരോ വിക്കറ്റും വീഴ്ത്തി.


ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 161 റണ്‍സെടുത്തത്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഡല്‍ഹി ഇന്നിങ്‌സിന് കരുത്തേകിയത്. 33 പന്തില്‍ നിന്നാണ് ധവാന്‍ 57 റണ്‍സെടുത്തത്. 43 പന്തില്‍ നിന്നാണ് അയ്യര്‍ 53 റണ്‍സെടുത്തത്. പൃഥ്വി ഷാ(0), അജിങ്ക്യാ രഹാനെ (2) എന്നിവര്‍ പെട്ടെന്ന് പുറത്തായി. രാജസ്ഥാന് വേണ്ടി ആര്‍ച്ചര്‍ മൂന്നും ഉദ്ഘട്ട് രണ്ടും ത്യാഗി, ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.






Next Story

RELATED STORIES

Share it