ഐപിഎല്‍; പഞ്ചാബിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സിന് ജയം
ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 202 റണ്‍സെടുത്തു.

ബെംഗളുരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. 202 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവ്, രണ്ട് വിക്കറ്റെടുത്ത നവദീപ് സെയ്‌നിയും ഓരോ വിക്കറ്റെടുത്ത് മോയിന്‍ അലിയും മാര്‍ക്കസ് സ്‌റ്റോണിസും മികവ് പുലര്‍ത്തിയപ്പോള്‍ ജയം ബാംഗ്ലൂരിന് സ്വന്തം. പഞ്ചാബിന്റെ മുന്‍നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോള്‍ വാലറ്റം തകരുകയായിരുന്നു. 27 പന്തില്‍ 42 റണ്‍സെടുത്ത് ലോകേഷ് രാഹുല്‍, 28 പന്തില്‍ 46 റണ്‍സെടുത്ത് നിക്കോളസ് പൂരന്‍, 21 പന്തില്‍ 35 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍, ഡേവിഡ് മില്ലര്‍ (24), ക്രിസ് ഗെയ്ല്‍ (23) എന്നിവരാണ് പഞ്ചാബിന് വേണ്ടി സ്‌കോര്‍ ചെയ്തവര്‍. മധ്യനിരയിലും വാലറ്റത്തും ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ബാറ്റ് ചെയ്യാന്‍ ആളില്ലാത്തത് പഞ്ചാബിനെ സമ്മര്‍ദ്ധത്തിലാക്കി.
ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 202 റണ്‍സെടുത്തു. 44 പന്തില്‍ 82 റണ്‍സെടുത്ത് പുറത്താവാതെ നിന്ന എബി ഡിവില്ലിയേഴ്‌സ് 46 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മാര്‍ക്കസ് സ്‌റ്റോണിസ് എന്നിവരാണ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. കോഹ് ലി 13 റണ്‍സെടുത്ത് പുറത്തായി. ബാംഗ്ലൂരിന്റെ നാലാം ജയമാണിത്. അവസാന സ്ഥാനത്തുള്ള ബാംഗ്ലൂര്‍ ജയത്തോടെ ഒരു പടി കയറി. രാജസ്ഥാന്‍ ഒരു പടിയിറങ്ങി അവസാന സ്ഥാനത്താണ്.
RELATED STORIES
സൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMT