Cricket

ഐപിഎല്‍; രാജസ്ഥാനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ 12 റണ്‍സിനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. 182 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഐപിഎല്‍; രാജസ്ഥാനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം
X

മൊഹാലി: ബാറ്റിങിലും ബൗളിങിലും ഒരേ മികവ് പുറത്തെടുത്ത് രാജസ്ഥാന്‍ റോയല്‍സിനെ വീണ്ടും തോല്‍വിയിലേക്ക് തിരിച്ചുവിട്ട് പഞ്ചാബ് കിങ്‌സ് ഇലവന്‍. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ 12 റണ്‍സിനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. 182 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പഞ്ചാബിന്റെ മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, അര്‍ശദീപ് സിങ് എന്നിവരുടെ ബൗളിങ്ങാണ് രാജസ്ഥാന് തിരിച്ചടിയായത്. മൂവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാജസ്ഥാനു വേണ്ടി രാഹുല്‍ ത്രിപാഠി(50), ജോസ് ബട്‌ലര്‍ (23), സഞ്ജു സാംസണ്‍(27), അജിങ്ക്യാ രഹാനെ(26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബൗളിങ് മികവില്‍ തോല്‍വിയേറ്റുവാങ്ങി. സ്റ്റുവര്‍ട്ട് ബെന്നി(11 പന്തില്‍ 33 റണ്‍സ്) അവസാന ഓവറുകളില്‍ പിടിച്ചുനിന്നെങ്കിലും എതിര്‍ഭാഗത്ത് പിന്തുണനല്‍കാന്‍ പറ്റിയ ബാറ്റ്‌സ്മാന്‍ ഇല്ലാത്തതും രാജസ്ഥാന് വിനയായി. തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യനിരയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റിയ താരങ്ങള്‍ ഇല്ലാത്തതും് രാജസ്ഥാനെ തോല്‍വിയിലേക്ക് നയിച്ചു.

ടോസ് നഷ്ടപ്പെട്ട പഞ്ചാബ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ലോകേഷ് രാഹുലിന്റെ അര്‍ദ്ധസെഞ്ചുറി മികവിലാണ് പഞ്ചാബ് 182 റണ്‍സെടുത്തത്. 47 പന്തില്‍ നിന്ന് 52 റണ്‍സാണ് രാഹുല്‍ നേടിയത്. 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സിന്റെ അകമ്പടിയോടെയാണ് ഗെയ്ല്‍ 30 റണ്‍സ് നേടിയത്. എന്നാല്‍ ജൊഫ്‌റാ ആര്‍ച്ചറുടെ പന്തില്‍ സഞ്ജുവിന് ക്യാച്ച് കൊടുത്ത് ഗെയ്ല്‍ പുറത്താവുകയായിരുന്നു. 27 പന്തില്‍ 40 റണ്‍സെടുത്ത് ഡേവിഡ് മില്ലറും 26 റണ്‍സെടുത്ത് മായങ്ക് അഗല്‍വാളും മികച്ച ബാറ്റിങ് കാഴ്ചവച്ചു. രാജസ്ഥാന് വേണ്ടി ജൊഫറാ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടി. എട്ട് മല്‍സരങ്ങളില്‍ രാജസ്ഥാന് രണ്ട് വിജയം നേടാനേ കഴിഞ്ഞൂള്ളൂ. പഞ്ചാബ് നാല് മല്‍സരങ്ങളില്‍ വിജയിച്ചു.

Next Story

RELATED STORIES

Share it