Cricket

ഐപിഎല്‍ താരലേലത്തിന്‌ തുടക്കം; വിലകൂടിയ താരമായി ക്രിസ്‌ മോറിസ്‌; ഷാക്കിബ്‌ കൊല്‍ക്കത്തയ്‌ക്ക്‌

ഇന്ത്യയുടെ ശിവം ദുംബെയെ 4.40 കോടിക്ക്‌ രാജസ്ഥാന്‍ വാങ്ങി.

ഐപിഎല്‍ താരലേലത്തിന്‌ തുടക്കം; വിലകൂടിയ താരമായി ക്രിസ്‌ മോറിസ്‌; ഷാക്കിബ്‌ കൊല്‍ക്കത്തയ്‌ക്ക്‌
X



ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലത്തിന്‌ തുടക്കമായി.14ാം പതിപ്പിന്‌ മുന്നോടിയായുള്ള ലേലത്തിനാണ്‌ ചെന്നൈയില്‍ തുടക്കമായത്‌. 292 താരങ്ങളില്‍ നിന്നും 164 കളിക്കാരെയാണ്‌ ഇന്ന്‌ ലേലത്തില്‍ വിളിക്കുക. മൂന്ന്‌ മണിക്ക്‌ തുടങ്ങിയ ലേലത്തില്‍ ഇതിനോടകം നിരവധി താരങ്ങളെ ക്ലബ്ബുകള്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ്‌ മോറിസാണ്‌ ഏറ്റവും വിലകൂടിയ താരം.താരത്തെ 16.25 കോടിക്ക്‌ രാജസ്ഥാന്‍ റോയല്‍സ്‌ സ്വന്തമാക്കി. ഇംഗ്ലണ്ട്‌ ഓള്‍റൗണ്ടര്‍ ഡേവിഡ്‌ മലാനെ 1.50 കോടിക്ക്‌ പഞ്ചാബ്‌ കരസ്ഥമാക്കി. ഇന്ത്യയുടെ ശിവം ദുംബെയെ 4.40 കോടിക്ക്‌ രാജസ്ഥാന്‍ വാങ്ങി.ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയെ ചെന്നൈയാണ്‌ വാങ്ങിയത്‌. 7 കോടിക്കാണ്‌ താരത്തെ ലേലത്തില്‍ പിടിച്ചത്‌. വിലക്ക്‌ മാറി ബംഗ്ലാദേശ്‌ ടീമില്‍ തിരിച്ചെത്തിയ ഷാക്കിബ്‌ അല്‍ ഹസ്സനെ കൊല്‍ക്കത്താ നൈറ്റ്‌റൈഡേഴ്‌സ്‌ സ്വന്തമാക്കി.


Next Story

RELATED STORIES

Share it