- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍; പഞ്ചാബ് കിങ്‌സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി; ഫൈനലിലേക്ക് മുന്നേറി ആര്‍സിബി

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍. ക്വാളിഫയര്‍ -1ല്‍ കരുത്തരായ പഞ്ചാബ് കിങ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലിലെത്തിയത്. അര്‍ധ സെഞ്ചുറി നേടിയ ഫില്‍ സാള്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിയ്ക്ക് കാര്യങ്ങള്‍ അനായാസമാക്കിയത്. 102 റണ്‍സ് വിജയലക്ഷ്യം 10 ഓവറുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബി മറികടന്നു.
12 പന്തില്‍ 12 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയ്ക്ക് തിളങ്ങാനായില്ല. എന്നാല്‍, ഒരറ്റത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന സാള്‍ട്ട് അനായാസം സ്‌കോര്‍ ഉയര്‍ത്തിയതോടെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം അടുത്തു. ഇതിനിടെ 13 പന്തില്‍ 19 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിനെ മുഷീര്‍ ഖാന്‍ പുറത്താക്കി. തുടര്‍ന്ന് 23 പന്തില്‍ സാള്‍ട്ട് അര്‍ധ സെഞ്ചുറി തികച്ചു. 10-ാം ഓവറില്‍ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. സാള്‍ട്ട് 56 റണ്‍സുമായും നായകന്‍ രജത് പാട്ടീദാര്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു.
നേരത്തെ, സുയാഷ് ശര്‍മ്മയും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് പഞ്ചാബ് കിങ്‌സ് ബാറ്റര്‍മാരെ എറിഞ്ഞിട്ടത്. രണ്ട് പേരും 3 വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ആര്‍സിബി പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരുടെ വിക്കറ്റുകള്‍ പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ വീഴ്ത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ബാറ്റിംഗ് നിര പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ പഞ്ചാബിന് 14.1 ഓവറില്‍ 101 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ പഞ്ചാബ് കിങ്സ് ഐപിഎല്‍ പ്ലേഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.
RELATED STORIES
കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMTകുവൈത്തില്‍ തീപിടിത്തത്തില്‍ തിരൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു
4 May 2025 1:53 PM GMT