Cricket

ഐപിഎല്‍; പഞ്ചാബ് കിങ്‌സ് അനില്‍ കുംബ്ലയെ ഒഴിവാക്കുന്നു

മുന്‍ ഓസിസ് കോച്ച് ട്രവോര്‍ ബെയ്‌ലിസ്സിനെയും പഞ്ചാബ് നോട്ടമിടുന്നുണ്ട്.

ഐപിഎല്‍; പഞ്ചാബ് കിങ്‌സ് അനില്‍ കുംബ്ലയെ ഒഴിവാക്കുന്നു
X


മൊഹാലി: കഴിഞ്ഞ മൂന്ന് സീസണുകളില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ പരിശീലിപ്പിച്ച മുന്‍ ഇന്ത്യന്‍ താരം അനില്‍ കുബ്ലെ പുതിയ സീസണില്‍ ഫ്രാഞ്ചൈസിക്കൊപ്പം തുടരില്ല. കുബ്ലെയെ ഒഴിവാക്കാനുളള ശ്രമത്തിലാണ് പഞ്ചാബ്.മുന്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനെയാണ് പുതിയ സീസണിലേക്കായി പഞ്ചാബ് നോക്കികാണുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും പഞ്ചാബിനെ പ്ലേ ഓഫിലെത്തിക്കാന്‍ കുബ്ലെയ്ക്ക് ആയിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മോര്‍ഗാന്‍ തല്‍സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.മുന്‍ ഓസിസ് കോച്ച് ട്രവോര്‍ ബെയ്‌ലിസ്സിനെയും പഞ്ചാബ് നോട്ടമിടുന്നുണ്ട്.









Next Story

RELATED STORIES

Share it