- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം
നേരത്തെ സുദര്‍ശന്‍ 96 ഉം വൃദ്ധിമാന്‍ സാഹ 54 ഉം ശുഭ്മാന്‍ ഗില്‍ 39 ഉം റണ്‍സ് നേടിയാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ നല്‍കിയത്.

അഹ്‌മദാബാദ്: തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം മോഹിച്ചിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മഴയും മോശം കാലവസ്ഥയും വില്ലനായെങ്കിലും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ചെന്നൈ കിരീടം കരസ്ഥമാക്കുകയായിരുന്നു. സിഎസ്‌കെയുടെ അഞ്ചാം കിരീടമാണിത്. അവസാന പന്തിലാണ് ചെന്നൈയുടെ ജയം. അവസാന രണ്ട് പന്തില്‍ സിക്‌സും ഫോറും അടിച്ച രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയുടെ വിജയശില്‍പ്പി. സിഎസ്‌കെയ്ക്കായി കോണ്‍വെ 47ഉം ശിവം ഡുബേ 32ഉം ഗെയ്ക്ക് വാദ് 26ഉം റണ്‍സ് നേടി.രഹാനെ 27 റണ്‍സ് നേടിയപ്പോള്‍ റായിഡും 19ഉം ജഡേജ 15ഉം റണ്‍സ് നേടി സിഎസ്‌കെയ്ക്ക് കരുത്തായി.

ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിരുന്നു. മഴയെ തുടര്‍ന്ന് സിഎസ്‌കെയുടെ ലക്ഷ്യം 15 ഓവറില്‍ 171 ആയി നിശ്ചയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യം പിന്തുടര്‍ന്ന് ചരിത്രത്തിലെ അഞ്ചാം ഐപിഎല്‍ കിരീടം നേടി.നേരത്തെ സുദര്‍ശന്‍ 96 ഉം വൃദ്ധിമാന്‍ സാഹ 54 ഉം ശുഭ്മാന്‍ ഗില്‍ 39 ഉം റണ്‍സ് നേടിയാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ നല്‍കിയത്.
𝗗𝗢 𝗡𝗢𝗧 𝗠𝗜𝗦𝗦!
— IndianPremierLeague (@IPL) May 29, 2023
Two shots of excellence and composure!
Finishing in style, the Ravindra Jadeja way 🙌#TATAIPL | #Final | #CSKvGT pic.twitter.com/EbJPBGGGFu
RELATED STORIES
പോക്സോ കേസില് യുവാവും ഇരയുടെ അമ്മയും അറസ്റ്റില്
13 Feb 2025 12:25 PM GMT''മര്ദ്ദനത്തില് തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകള് പൊട്ടി...
13 Feb 2025 12:20 PM GMTറീന വധക്കേസില് ഭര്ത്താവിന് ജീവപര്യന്തം കഠിനതടവ്
13 Feb 2025 11:59 AM GMTനിലത്തിട്ട് ചവിട്ടി, കൈ ചവിട്ടി ഒടിച്ചു; കണ്ണൂരിലും ക്രൂര റാഗിങ്
13 Feb 2025 11:31 AM GMTവഖ്ഫ് നിയമ ഭേദഗതി ബില്ല്; രാജ്യതാല്പ്പര്യത്തിന് വിരുദ്ധം: പ്രതിപക്ഷം
13 Feb 2025 11:09 AM GMTവഞ്ചന കേസ്: മാണി സി കാപ്പന് കുറ്റവിമുക്തന്
13 Feb 2025 10:38 AM GMT