ഐപിഎല്‍; നിലഭദ്രമാക്കി രാജസ്ഥാന്‍ റോയല്‍സ്; പഞ്ചാബിനെതിരേ ജയം
ലീഗില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറ് വിക്കറ്റ് ജയം.190 റണ്‍സ് ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ റോയല്‍സ് പിന്‍തുടരുകയായിരുന്നു. യശ്വസി ജെയ്‌സ്വാള്‍ (41പന്തില്‍ 68)നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാരും പിന്‍തുടരുകയായിരുന്നു. ബട്‌ലര്‍(16 പന്തില്‍ 30), സഞ്ജു സാംസണ്‍ (12 പന്തില്‍ 23), ദേവ്ദത്ത് പടിക്കല്‍ (31), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (16 പന്തില്‍ 31*) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങാണ് പുറത്തെടുത്തത്. ഹെറ്റ്‌മെയര്‍ ആണ് ക്ലാസ്സിക്ക് ഫിനിഷിങ് ആര്‍ആറിന് നല്‍കിയത്. ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് യോഗ്യത സജീവമാക്കി. ലീഗില്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.
ടോസ് ലഭിച്ച പഞ്ചാബ് കിങ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 189 റണ്‍സ് നേടി. ബെയര്‍സ്‌റ്റോയാണ് (56) പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ്മ 18 പന്തില്‍ 38ഉം രജപക്‌സാ 18 പന്തില്‍ 27ഉം ലിവിങ്‌സറ്റണ്‍ 14 പന്തില്‍ 22 ഉം റണ്‍സെടുത്തു. രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടി.
RELATED STORIES
രാമനവമി കലാപം: വെടിവയ്പില്‍ ഒരു മരണം
31 March 2023 5:16 PM GMTരാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMT