Cricket

ഐപിഎല്‍; റോയല്‍ തുടക്കവുമായി രാജസ്ഥാന്‍; ജയം 61 റണ്‍സിന്

തുടക്കം തന്നെ രണ്ട് വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ രാജസ്ഥാന് മികച്ച തുടക്കം നല്‍കി.

ഐപിഎല്‍; റോയല്‍ തുടക്കവുമായി രാജസ്ഥാന്‍; ജയം 61 റണ്‍സിന്
X


മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ന്റെ രാജസ്ഥാന്‍ റോയല്‍സിന് വിജയതുടക്കം.എതിരാളികളായ സണ്‍റൈസേഴ്‌സിനെ 61 റണ്‍സിനാണ് ആര്‍ആര്‍ പരാജയപ്പെടുത്തിയത്. 211 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്‍തുടരാനാവാതെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 149 റണ്‍സിന് ഹൈദരാബാദ് കൂടാരം കയറി.


ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം 57 റണ്‍സെടുത്തും വാഷിങ്ടണ്‍ സുന്ദര്‍ 40 റണ്‍സെടുത്തും നിലനിന്നത് ഒഴിച്ചാല്‍ കാര്യമായ ചെറുത്ത് നില്‍പ്പ് ഹൈദരാബാദില്‍ നിന്നും ഉണ്ടായില്ല.37 റണ്‍സെടുക്കുന്നതിനിടെ മുന്‍നിരയിലെ അഞ്ച് വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. മാര്‍ക്രമിനൊപ്പം വിന്‍ഡീസിന്റെ റൊമേരിയോ ഷെപ്പേര്‍ഡും(24) പിടിച്ചുനിന്നിരുന്നു. 14 പന്തില്‍ ക്ലാസ്സിക്ക് ബാറ്റിങാണ് സുന്ദര്‍ കാഴ്ചവച്ചത്.


വില്ല്യംസണ്‍(2), അഭിഷേക് ശര്‍മ്മ(9), രാഹുല്‍ ത്രിപാഠി(0), നിക്കോളസ് പൂരന്‍, അബ്ദുല്‍ സമദ്(4) എന്നിവര്‍ രണ്ടക്കം കടക്കാതെ പുറത്താവുകയായിരുന്നു. തുടക്കം തന്നെ രണ്ട് വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ രാജസ്ഥാന് മികച്ച തുടക്കം നല്‍കി. മൂന്ന് വിക്കറ്റ് നേടി യുസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുമായി ട്രന്റ് ബോള്‍ട്ടും തിളങ്ങിയതോടെ ജയം സഞ്ജുവിനും കൂട്ടര്‍ക്കുമൊപ്പം.


നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ടോസ് ലഭിച്ച സണ്‍റൈസേഴ്‌സ് രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ദ്ധസെഞ്ചുറി (55) നേടിയ മല്‍സരത്തിന്റെ അവസാന ഓവറുകളില്‍ ഹെറ്റ്‌മെയര്‍ വെടിക്കെട്ട് നടത്തി സ്‌കോര്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. 27 പന്തിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 13 പന്തിലാണ് ഹെറ്റ്‌മെയര്‍ 32 റണ്‍സ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ 41 ഉം ബട്‌ലര്‍ 35 ഉം റണ്‍സെടുത്ത് പുറത്തായി. 29 പന്തിലാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ട് വിക്കറ്റ് നേടി.






Next Story

RELATED STORIES

Share it