കോഹ്‌ലിയുടെ തിരിച്ചുവരവില്‍ ആര്‍സിബി ടോപ് ഫോറില്‍; ടൈറ്റന്‍സ് വീണു
കോഹ്‌ലി 54 പന്തില്‍ 73 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസ് 44 റണ്‍സും നേടി.

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം. ലീഗിലെ ഒന്നാം സ്ഥാനക്കാരും പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ് ആര്‍സിബിയുടെ ജയം. ജയത്തോടെ അവര്‍ ടോപ് ഫോറില്‍ കയറി പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. വിരാട് കോഹ്‌ലി ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ പട്ടവും ടീമിന് ജയം നല്‍കുന്ന ഇന്നിങ്‌സും കരസ്ഥമാക്കി.ഈ സീസണിലെ കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോറാണ് ഇന്ന് നേടിയത്. കോഹ്‌ലിയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് താരം അത് തിരിച്ചുനല്‍കുകയായിരുന്നു.
169 റണ്‍സായിരുന്ന ബാംഗ്ലൂരിന്റെ ലക്ഷ്യം. തുടക്കം തന്നെ മികച്ച കൂട്ടുകെട്ടാണ് ആര്‍സിബി പടുത്തുയര്‍ത്തിയത്. 14ാം ഓവറിലാണ് ആര്‍സിബിയുടെ ആദ്യ വിക്കറ്റ് ഇളകിയത്. രണ്ടാം വിക്കറ്റ് 16.4 ഓവറിലും. രണ്ട് വിക്കറ്റും റാഷിദ് ഖാനാണ്. അപ്പോഴേക്കും ആര്‍സിബി മികച്ച നിലയിലെത്തിയിരുന്നു. കോഹ്‌ലി 54 പന്തില്‍ 73 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലിസ്സിസ് 44 റണ്‍സും നേടി.18 പന്തില്‍ 40 റണ്‍സുമായി പുറത്താവാതെ മാക്‌സ്‌വെല്ലും തിളങ്ങിയപ്പോള്‍ ടൈറ്റന്‍സ് നിരയക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ജിടി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. 47 പന്തില്‍ 62 റണ്‍സ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെയാണ് ജിടിയുടെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ 31ഉം മില്ലര്‍ 34 ഉം റണ്‍സെടുത്തു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT