Cricket

ഐപിഎല്‍; രാജസ്ഥാനെ സഞ്ജു തന്നെ നയിക്കും; മോര്‍ഗനെ കൈവിട്ട് കെകെആര്‍

മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിങ് എന്നിവരെയാണ് പഞ്ചാബ് നിലനിര്‍ത്തിയത്.

ഐപിഎല്‍; രാജസ്ഥാനെ സഞ്ജു തന്നെ നയിക്കും; മോര്‍ഗനെ കൈവിട്ട് കെകെആര്‍
X


മുംബൈ: ഐപിഎല്ലില്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയ്ല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ നിലനിര്‍ത്തും. സഞ്ജുവിനൊപ്പം ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും നിലനിര്‍ത്തി. അടുത്ത സീസണില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് അല്‍പ്പം മുമ്പാണ് ബിസിസിഐ പുറത്ത് വിട്ടത്.


കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് അവരുടെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനെ റിലീസ് ചെയ്തു. പകരം ടീമിലെ നാല് പേരെ നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്ന വെങ്കിടേഷ് അയ്യര്‍, സുനില്‍ നരേയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം വിന്‍ഡീസിന്റെ ആന്ദ്രെ റസ്സലിനെയും കൊല്‍ക്കത്ത നിലനിര്‍ത്തി.


ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ റിലീസ് ചെയ്ത് രണ്ട് താരങ്ങളെയാണ് പഞ്ചാബ് കിങ്‌സ് ഇലവന്‍ നിലനിര്‍ത്തിയത്. മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിങ് എന്നിവരെയാണ് പഞ്ചാബ് നിലനിര്‍ത്തിയത്.




Next Story

RELATED STORIES

Share it