Cricket

ഐപിഎല്‍; തുടര്‍ച്ചയായ അഞ്ചാം ജയവുമായി ഓറഞ്ച് പട രണ്ടില്‍; ആര്‍സിബി ചാരം

അഭിഷേക് വര്‍മ്മയ്‌ക്കൊപ്പം വില്ല്യംസണും (16) ത്രിപാഠിയും (7) ചേര്‍ന്ന് സണ്‍റൈസേഴ്‌സ് ജയം പൂര്‍ത്തിയാക്കി.

ഐപിഎല്‍; തുടര്‍ച്ചയായ അഞ്ചാം ജയവുമായി ഓറഞ്ച് പട രണ്ടില്‍; ആര്‍സിബി ചാരം
X


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച് എസ്ആര്‍എച്ച് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് എസ്ആര്‍എച്ച് നേടിയത്. 69 എന്ന ചെറിയ ടോട്ടല്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കെയ്ന്‍ വില്ല്യംസണും ടീമും പിന്‍തുടര്‍ന്നപ്പോള്‍ ഫഫ് ഡുപ്ലിസ്സിസിന്റെ ടീം നാണം കെട്ട തോല്‍വി വഴങ്ങി. 28 പന്തില്‍ 47 റണ്‍സെടുത്ത് പുറത്തായ അഭിഷേക് വര്‍മ്മയ്‌ക്കൊപ്പം വില്ല്യംസണും (16) ത്രിപാഠിയും (7) ചേര്‍ന്ന് സണ്‍റൈസേഴ്‌സ് ജയം പൂര്‍ത്തിയാക്കി.



ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 16.1 ഓവറിലാണ് 68 റണ്‍സിന് പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മാര്‍ക്കോ ജാന്‍സെന്‍, ടി നടരാജന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുമായും സുജിത്ത് രണ്ട് വിക്കറ്റുമായും തിളങ്ങിയാണ് ബാംഗ്ലൂരിന്റെ കഥ കഴിച്ചത്. നാലോവറില്‍ വെറും 13 റണ്‍സ് വിട്ട് കൊടുത്ത് ഒരു വിക്കറ്റ് നേടി ഉമ്രാന്‍ മാലിഖും ഹൈദരാബാദിനായി തിളങ്ങി. ജാന്‍സെന്‍ നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. ഓരോവറിലാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് നേട്ടം.

മൂന്നോവര്‍ എറിഞ്ഞ നടരാജന്‍ വെറും 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അനൂജ് റാവത്ത്(0), വിരാട് കോഹ്‌ലി(0), ദിനേശ് കാര്‍ത്തിക്ക്(0) എന്നിവര്‍ ഡക്കായി പുറത്തായപ്പോള്‍ ഫഫ് ഡുപ്ലിസ്സിസ്(5), ഷഹബാസ് അഹ്മദ്(7), ഹര്‍ഷല്‍ പട്ടേല്‍(4), ഹസരന്‍ങ്ക(8), ഹാസല്‍വുഡ്(3), സിറാജ്(2) എന്നിവര്‍ രണ്ടക്കം കടക്കാതെ പുറത്തായി. പ്രഭുദേശായ്(15), മാക്‌സ് വെല്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന ബാംഗ്ലൂര്‍ താരങ്ങള്‍.








Next Story

RELATED STORIES

Share it