Cricket

ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്

രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ കന്നികിരീട നേട്ടം.

ഐപിഎല്‍ കിരീടം ഗുജറാത്ത് ടൈറ്റന്‍സിന്
X




അഹ്മദാബാദ്: ഐപിഎല്ലില്‍ ആദ്യമായെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് 2021-22 സീസണിലെ കിരീടം. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ കന്നികിരീട നേട്ടം. മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ന്റെ രാജസ്ഥാന്‍ റോയല്‍സിന് പൊരുതാന്‍ അവസരം കൊടുക്കാതെയാണ് ഹാര്‍ദ്ദിക്കിന്റെ ടീം ജയം അനായാസം കൈക്കലാക്കിയത്.


131 റണ്‍സ് ലക്ഷ്യം ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. ബാറ്റിങിനൊപ്പം രാജസ്ഥാന്റെ ബൗളിങ് നിരയും പരാജയപ്പെടുകയായിരുന്നു. ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമാണ് നേടിയത്.


പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്‍(45 പന്തില്‍ 43), ഡേവിഡ് മില്ലര്‍ (19 പന്തില്‍ 32) എന്നിവരാണ് ഗുജറാത്ത് ജയം തകര്‍പ്പന്‍ ഇന്നിങ്‌സോടെ അവസാനിപ്പിച്ചത്. നേരത്തെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ 30 പന്തില്‍ 34 റണ്‍സെടുത്ത് മികവ് തെളിയിച്ചു. വൃദ്ധിമാന്‍ സാഹ(5), വെയ്ഡ് (8) എന്നിവര്‍ മാത്രമാണ് ഇന്ന് ടൈറ്റന്‍സ് നിലയില്‍ നിരാശപ്പെടുത്തിയത്.



ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാനെ 130 റണ്‍സിനാണ് ടൈറ്റന്‍സ് ചുരുട്ടികെട്ടിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍ആര്‍ 130 റണ്‍സ് നേടിയത്. രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ക്ക് 39 റണ്‍സെടുത്ത് ഇന്ന് ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. ജയ്‌സ്വാള്‍ 22ഉം പരാഗ് 15ഉം സഞ്ജു 14 ഉം റണ്‍സെടുത്തത് ഒഴിച്ചാല്‍ മറ്റ് ചെറുത്ത് നില്‍പ്പുകള്‍ രാജസ്ഥാന്‍ നിരയില്‍ നിന്നും ഉണ്ടായില്ല.


ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ രാജസ്ഥാന്റെ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുകള്‍ നേടി. രവി ശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റും നേടി. യഷ് ദയാല്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി ഗുജാറത്തിന് ആധിപത്യം നല്‍കുകയായിരുന്നു.





Next Story

RELATED STORIES

Share it