ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സ് ടോപ് വണ്ണില്‍; ഡല്‍ഹിയെ മുട്ടുകുത്തിച്ചു
രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ടോപ് വണ്ണില്‍.223 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന ഡല്‍ഹിയെ 15 റണ്‍സിനാണ് രാജസ്ഥാന്‍ മുട്ടുകുത്തിച്ചത്. അവസാനം വരെ പൊരുതി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്താണ് ഡല്‍ഹി ഇന്നിങ്‌സ് അവസാനിപ്പിച്ചത്. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.
പൃഥ്വി ഷായും(37) ഡേവിഡ് വാര്‍ണറും (28) ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. സര്‍ഫറാസ് ഖാന്‍ പെട്ടെന്ന് പുറത്തായെങ്കിലും ഋഷഭ് പന്തും (44) ലളിത് യാദവും (7) ചേര്‍ന്ന് വീണ്ടും ഡല്‍ഹിയെ കരകയറ്റാന്‍ ശ്രമിച്ചു. റൗവമാന്‍ പവല്‍ 15 പന്തില്‍ 36 റണ്‍സുമായും പൊരുതിയിരുന്നു.എന്നാല്‍ റോയല്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പൊരുതാന്‍ ഡല്‍ഹി നിരയുടെ പോരാട്ടവീര്യം മതിയായിരുന്നില്ല.
ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തിരുന്നു. സീസണിലെ മൂന്നാം സെഞ്ചുറിയുമായാണ് ബട്‌ലര്‍ തിളങ്ങിയത്. 65 പന്തില്‍ താരം 116 റണ്‍സ് നേടി. ഒമ്പത് സിക്‌സും ഒമ്പതും ഫോറും അടങ്ങിയതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. ബട്‌ലറിന് മികച്ച പിന്തുണയുമായി ദേവ്ദത്ത് പടിക്കലും നിന്നു(54). 35 പന്തിലാണ് പടിക്കലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്ന് സൂപ്പര്‍ ഫോമിലെത്തി. 19 പന്ത് നേരിട്ട സഞ്ജു മൂന്ന് സിക്‌സറിന്റെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ 46 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT