Cricket

ചാംപ്യന്‍മാരുടെ സ്വപ്‌നം തകര്‍ത്ത് ഹൈദരാബാദ്; കൊല്‍ക്കത്ത പ്ലേ ഓഫില്‍

ഇതോടെ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത പ്ലേ ഓഫില്‍ കയറി.

ചാംപ്യന്‍മാരുടെ സ്വപ്‌നം തകര്‍ത്ത് ഹൈദരാബാദ്; കൊല്‍ക്കത്ത പ്ലേ ഓഫില്‍
X


ദുബായ്: മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സ്വപ്നം തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്.236 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും മുംബൈ പുറത്തായി.മറുപടി ബാറ്റിങില്‍ ഹൈദരാബാദ് 193 റണ്‍സെടുത്ത് തോറ്റെങ്കിലും ചാംപ്യന്‍മാരെ പുറത്താക്കിയാണ് അവരുടെ മടക്കം. സണ്‍റൈസേഴ്സിനെതിരേ 170 റണ്‍സിന് മുകളിലുള്ള ജയമായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഇത് മുംബൈക്ക് അസാധ്യമായിരുന്നു. ഇതോടെ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത പ്ലേ ഓഫില്‍ കയറി. മികച്ച റണ്‍റേറ്റ് ആണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ പുറത്താവാതെ 69 റണ്‍സ് നേടി നിന്നതാണ് മുംബൈയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്. 41 പന്തിലായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. ജേസണ്‍ റോയി (34), അഭിഷേക് ശര്‍മ്മ (33), പ്രിയം ഗാര്‍ഗ് (29) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.


സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 235 റണ്‍സാണ് മുംബൈ മുന്നോട്ട് വച്ചത്. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് അവരുടെ കൂറ്റന്‍ സ്‌കോര്‍ പിറന്നത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് ഇന്ന് മുംബൈക്കായി ബാറ്റിങ് പൂരം നടത്തിയത്. ഇഷാന്‍ 32 പന്തിലാണ് താരം 84 റണ്‍സ് നേടിയത്.


സെഞ്ചുറിയേലക്ക് കുതിക്കുന്ന ഇഷാനെ പുറത്താക്കിയത് ഹൈദരാബാദിന്റെ പുത്തന്‍ താരോദയം ഉംറാന്‍ മാലിക്കാണ്. നേരത്തെ ഈ സീസണിലെ വേഗതയേറിയ അര്‍ദ്ധശതകം ഇഷാന്‍ കിഷന്‍ തന്റെ പേരിലാക്കി. 16 പന്തിലാണ് താരം 50 റണ്‍സ് നേടിയത്. ഇഷാന്‍ പുറത്തായതോടെ മുംബൈ തകരുമെന്ന് കരുതിയ ഹൈദരാബാദിന്റെ മോഹങ്ങളെ തല്ലിക്കെടുത്തിയത് സൂര്യകുമാര്‍ യാദവാണ്. യാദവ് 40 പന്തില്‍ 82 റണ്‍സാണ് നേടിയത്. 13 ഫോറും മൂന്ന് സിക്സുമാണ് യാദവിന്റെ ബാറ്റിങില്‍ നിന്നും പിറന്നത്. ഹൈദരാബാദിനായി ഹോള്‍ഡര്‍,റാഷിദ്, ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it