ഐപിഎല്‍ എലിമിനേറ്റര്‍ ; ബലാബലം; ആര്‍സിബിയും നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍
തുടര്‍ന്നുള്ള രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമാണ് ചെന്നൈയുടെ എതിരാളി.
ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്ലേ ഓഫിലെ രണ്ടാം മല്‍സരം ഇന്ന് അരങ്ങേറും. എലിമിനേറ്ററില്‍ തുല്യ ശക്തികളായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് മല്‍സരം. പോയിന്റ് നിലയില്‍ ഇരുടീമും മൂന്നും നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് എത്തുന്നത്. ആദ്യ പാദത്തില്‍ ഏഴാം സ്ഥാനത്തുണ്ടായിരുന്ന കൊല്‍ക്കത്ത ദുബയ് എഡിഷനില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഏത് ടീമിനെയും തകര്‍ക്കാനുള്ള താര നിര നൈറ്റ് റൈഡേഴ്സിനുണ്ട്. ലീഗ് റൗണ്ടില്‍ ഇരുവരും ഏറ്റു മുട്ടിയപ്പോള്‍ ഒമ്പത് വിക്കറ്റിനാണ് കോഹ്ലിക്കൂട്ടത്തെ മോര്‍ഗാന്റെ പട വീഴ്ത്തിയത്. ദുബയില്‍ ബാംഗ്ലൂരിനും കൊല്‍ക്കത്തയ്ക്കും യഥാക്രമം നാല് ജയങ്ങളാണുള്ളത്.
അവസാന മല്‍സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ 86 റണ്‍സിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് തറപ്പറ്റിച്ചാണ് ആര്‍സിബി എത്തുന്നത്. ഇന്ന് തോല്‍ക്കുന്ന ടീം പുറത്താവും. ജയിക്കുന്ന ടീം കഴിഞ്ഞ ദിവസം ഒന്നാം ക്വാളിഫയറില്‍ ചെന്നൈയോട് തോറ്റ ഡല്‍ഹിയുമായി ഏറ്റുമുട്ടും. തുടര്‍ന്നുള്ള രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമാണ് ചെന്നൈയുടെ എതിരാളി.
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT