Cricket

അമിത് മിശ്രക്ക് നാല് വിക്കറ്റ്; ചാംപ്യന്‍മാരെ 137ല്‍ ഒതുക്കി ഡല്‍ഹി

രോഹിത്ത് ശര്‍മ്മ (44) മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

അമിത് മിശ്രക്ക് നാല് വിക്കറ്റ്; ചാംപ്യന്‍മാരെ 137ല്‍ ഒതുക്കി ഡല്‍ഹി
X


ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ 137 റണ്‍സില്‍ ഒതുക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 137 റണ്‍സെടുത്തത്. നാല് വിക്കറ്റ് നേടിയ അമിത് മിശ്രയാണ് മുംബൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. അവേഷ് ഖാന്‍ രണ്ട് വിക്കറ്റ് നേടി.


രോഹിത്ത് ശര്‍മ്മ (44) മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് കാര്യമായി ചലിപ്പിക്കാനായില്ല. സൂര്യകുമാര്‍ യാദവ് (24), ഇഷാന്‍ കിഷന്‍ (26), ജയന്ത് യാദവ് (23) എന്നിവരാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.




Next Story

RELATED STORIES

Share it