ഐപിഎല്‍; മുംബൈയും ചെന്നൈയും ഡല്‍ഹിയില്‍ നേര്‍ക്കുനേര്‍
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്.

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ആവേശം വിതറുന്ന പോരാട്ടത്തിനാണ് ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സുമാണ് ഏഴാം റൗണ്ട് മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ആരാധകരെ നിരാശരാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇക്കുറി വമ്പന്‍ ഫോമിലാണുള്ളത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
ആറ് മല്‍സരത്തില്‍ ചെന്നൈക്ക് അഞ്ച് ജയമാണുള്ളത്. മുംബൈക്കാവാട്ടെ ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ല. ആറ് മല്‍സരങ്ങളില്‍ മൂന്ന് ജയം മാത്രമാണ് രോഹിത്തിന്റെ ടീമിനുള്ളത്. രാജസ്ഥാന്‍ റോയല്‍സിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മുംബൈയുടെ വരവ്.ക്വിന്റണ്‍ ഡീകോക്ക് ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. കൂടാതെ ജഡേജയുടെ മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ചെന്നൈക്ക് മുതല്‍കൂട്ടാവും. ചെന്നൈ നിരയില്‍ ഏവരും മികച്ച ഫോമിലാണ്.അവസാന മല്‍സരത്തില്‍ ചെന്നൈ ഹൈദരാബാദിനെയാണ് തോല്‍പ്പിച്ചത്.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT