ഐപിഎല്‍; കൊല്‍ക്കത്തന്‍ ബൗളിങ് നിരയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ആര്‍സിബി
വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ നൈറ്റ് റൈഡേഴ്സിനായി മൂന്ന് വിക്കറ്റ് വീതം നേടി.
![ഐപിഎല്‍; കൊല്‍ക്കത്തന്‍ ബൗളിങ് നിരയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ആര്‍സിബി ഐപിഎല്‍; കൊല്‍ക്കത്തന്‍ ബൗളിങ് നിരയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ആര്‍സിബി](https://www.thejasnews.com/h-upload/2021/09/20/164674-webpnet-compress-image-2021-09-20t202202706.webp)
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് ബാറ്റിങ് തകര്‍ച്ച. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് 92 റണ്‍സിന് പുറത്തായി. 19 ഓവറിലാണ് ബാംഗ്ലൂരിന്റെ തകര്‍ച്ച പൂര്‍ണ്ണമായത്. ദേവ്ദത്ത് പടിക്കല്‍ (22), ശ്രീകാര്‍ ഭരത് (16) എന്നിവര്‍ മാത്രമാണ് ആര്‍സിബിക്കായി പിടിച്ച് നിന്നത്.ബാക്കിയുള്ള താരങ്ങള്‍ എല്ലാം പെട്ടെന്ന് പുറത്തായത് ആര്‍സിബിക്ക് തിരിച്ചടിയായി.
ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോഹ്ലി അഞ്ച് റണ്‍സെടുത്ത് പുറത്തായി. മാക്സ്വെല്(10), ഡി വില്ലിയേഴ്സ്(0), സച്ചിന് ബേബി (7), ഹസരന്ക(0), ജാമിസണ്(4), ഹര്‍ഷല്‍ പട്ടേല്‍(12), സിറാജ് (8) എന്നിവര്‍ക്കാര്‍ക്കും ആര്‍സിബിയെ കരകയറ്റാന്‍ കഴിഞ്ഞില്ല.
വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ നൈറ്റ് റൈഡേഴ്സിനായി മൂന്ന് വിക്കറ്റ് വീതം നേടി. ഫെര്ഗൂസണ് രണ്ട് വിക്കറ്റും നേടി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT