Cricket

ഡല്‍ഹി 127ല്‍ ഒതുങ്ങി; നെറ്റ് റൈഡേഴ്‌സിന് മൂന്ന് വിക്കറ്റ് നഷ്ടം

കൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ്, നരേയ്ന്‍, ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഡല്‍ഹി 127ല്‍ ഒതുങ്ങി; നെറ്റ് റൈഡേഴ്‌സിന് മൂന്ന് വിക്കറ്റ് നഷ്ടം
X


ഷാര്‍ജ: കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങിന് മുന്നില്‍ പതറി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സ്റ്റീവ് സ്മിത്ത്(39), ഋഷഭ് പന്ത് (39), ശിഖര്‍ ധവാന്‍ (24) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളൂ. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഒരു സിക്‌സര്‍ പറത്താന്‍ പോലും ഡല്‍ഹിക്ക് ആയില്ല.


കൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ്, നരേയ്ന്‍, ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.


മറുപടി ബാറ്റിങില്‍ കൊല്‍ക്കത്ത 10 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍(30), വെങ്കിടേഷ് അയ്യര്‍ (14), രാഹുല്‍ ത്രിപാഠി (14) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.




Next Story

RELATED STORIES

Share it