ഐപിഎല്‍; രാഹുല്‍ 98 നോട്ടൗട്ട്; ചെന്നൈയ്‌ക്കെതിരേ അനായാസം പഞ്ചാബ്
ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ പഞ്ചാബ് നേടിയത്.

ദുബയ്:ക്യാപ്റ്റന്‍ രാഹുലിന്റെ വെടിക്കെട്ടിന്റെ ചുവട് പിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തറപ്പറ്റിച്ച് പഞ്ചാബ് കിങ്‌സ് ഇലവന്‍. ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നത്തെ നിര്‍ണ്ണായക മല്‍സരത്തില്‍ പഞ്ചാബ് നേടിയത്. 134 റണ്‍സ് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ച പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവറിലാണ് വിജയം കൈവരിച്ചത്. ക്യാപ്റ്റന്‍ രാഹുല്‍ 42 പന്തിലാണ് 98* റണ്‍സ് നേടിയത്. എട്ട് സിക്‌സും ഏഴ് ഫോറുമാണ് രാഹുലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജയത്തോടെ പഞ്ചാബ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. മായങ്ക് അഗര്‍വാള്‍ (12), സര്‍ഫറാസ് ഖാന്‍(0), ഷാരൂഖ് ഖാന്‍ (8), മാര്‍ക്രം (13) എന്നിവരുടെ വിക്കറ്റുകളാണ് കിങ്‌സ് ഇലവന് നഷ്ടപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സേ നേടിയുള്ളൂ.55 പന്തില്‍ 76 റണ്‍സ് നേടിയ ഫഫ് ഡു പ്ലിസ്സിസ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
RELATED STORIES
യൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMT