Cricket

ഐപിഎല്‍ രണ്ടാം പാദം; ദുബായില്‍ നാളെ ചെന്നൈ-മുംബൈ എക്‌സ്പ്രസുകള്‍ ഏറ്റുമുട്ടും

മല്‍സരങ്ങള്‍ സ്റ്റാര്‍ ഇന്ത്യാ നെറ്റ് വര്‍ക്ക് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും.

ഐപിഎല്‍ രണ്ടാം പാദം; ദുബായില്‍ നാളെ ചെന്നൈ-മുംബൈ എക്‌സ്പ്രസുകള്‍ ഏറ്റുമുട്ടും
X

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ രണ്ടാം പാദ മല്‍സരത്തിന് നാളെ തുടക്കമാവുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ആദ്യ മല്‍സരത്തില്‍ നാളെ ഇറങ്ങുന്നത്. രാത്രി 7.30ന് ദുബായിലാണ് മല്‍സരം. ഇന്ത്യയുടെ ഭാവി ട്വന്റി-20 ക്യാപ്റ്റനാവുന്ന രോഹിത്ത് ശര്‍മ്മ നയിക്കുന്ന മുംബൈ ആദ്യപാദത്തില്‍ നാലാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി നയിക്കുന്ന സിഎസ്‌കെ രണ്ടാം സ്ഥാനത്താണ്. ദുബായിലെ സ്‌റ്റേഡിയത്തില്‍ കാണികള്‍ കൂടി അണിനിരക്കുമ്പോള്‍ ക്ലാസ്സിക്ക് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക.


ഇരുവരും 31 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 19 മല്‍സരങ്ങളില്‍ മുംബൈക്കായിരുന്നു ജയം. ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈയുടെ യാത്ര. ചെന്നൈ ഇത്തവണ മികച്ച ഫോമിലാണ്. മൂന്നാം കിരീടമാണ് അവരുടെ ലക്ഷ്യം. മല്‍സരങ്ങള്‍ സ്റ്റാര്‍ ഇന്ത്യാ നെറ്റ് വര്‍ക്ക് ചാനലുകള്‍ സംപ്രേക്ഷണം ചെയ്യും.


സാധ്യതാ ഇലവന്‍:

സിഎസ്‌കെ: ഋതുരാജ് ഗെയ്ക്ക്‌വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, ധോണി, രവീന്ദ്ര ജഡേജ, ഹാസല്‍വുഡ്, ശ്രാദ്ദുല്‍ ഠാക്കൂര്‍, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍.

മുംബൈ ഇന്ത്യന്‍സ്; രോഹിത്ത് ശര്‍മ്മ, ക്വിന്റണ്‍ ഡീ കോക്ക്, സൂര്യകുമാര്‍, ഇഷാന്‍ കിഷന്‍, പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക്ക് പാണ്ഡെ, ക്രുനാല്‍ പാണ്ഡെ, നഥാന്‍ കൗട്ടലര്‍, ജയന്ത് യാദവ്, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്.




Next Story

RELATED STORIES

Share it