ഐപിഎല്‍; ആര്‍സിബിക്കെതിരേ അനായാസ ജയവുമായി നൈറ്റ് റൈഡേഴ്‌സ്
ശുഭ്മാന്‍ ഗില്‍ (48), വെങ്കിടേഷ് അയ്യര്‍ (41) എന്നിവരാണ് കെകെആറിനായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചത്.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്കെതിരേ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. 93 റണ്‍സിന്റെ ലക്ഷ്യവുമായി കുതിച്ച കൊല്‍ക്കത്ത 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം കൈക്കലാക്കി. ശുഭ്മാന്‍ ഗില്‍ (48), വെങ്കിടേഷ് അയ്യര്‍ (41) എന്നിവരാണ് കെകെആറിനായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചത്. ബൗളിങിലും ബാറ്റിങിലും റൈഡേഴ്‌സ് തിളങ്ങിയപ്പോള്‍ ആര്‍സിബി ചാംമ്പലാവുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍ ചാലഞ്ചേഴ്‌സ് 92 റണ്‍സിന് പുറത്തായി. 19 ഓവറിലാണ് ബാംഗ്ലൂരിന്റെ തകര്‍ച്ച പൂര്‍ണ്ണമായത്. ദേവ്ദത്ത് പടിക്കല്‍ (22), ശ്രീകാര്‍ ഭരത് (16) എന്നിവര്‍ മാത്രമാണ് ആര്‍സിബിക്കായി പിടിച്ച് നിന്നത്.ബാക്കിയുള്ള താരങ്ങള്‍ എല്ലാം പെട്ടെന്ന് പുറത്തായത് ആര്‍സിബിക്ക് തിരിച്ചടിയായി.
ക്യാപ്റ്റന്‍ കോഹ്‌ലി അഞ്ച് റണ്‍സെടുത്ത് പുറത്തായി. മാക്‌സ്‌വെല്‍(10), ഡി വില്ലിയേഴ്‌സ്(0), സച്ചിന്‍ ബേബി (7), ഹസരന്‍ക(0), ജാമിസണ്‍(4), ഹര്‍ഷല്‍ പട്ടേല്‍(12), സിറാജ് (8) എന്നിവര്‍ക്കാര്‍ക്കും ആര്‍സിബിയെ കരകയറ്റാന്‍ കഴിഞ്ഞില്ല.
വരുണ്‍ ചക്രവര്‍ത്തി, റസ്സല്‍ എന്നിവര്‍ നൈറ്റ് റൈഡേഴ്‌സിനായി മൂന്ന് വിക്കറ്റ് വീതം നേടി. ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റും നേടി.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT