Cricket

ഐ പി എല്‍; രാജസ്ഥാന് ലക്ഷ്യം 159 റണ്‍സ്

ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു.

ഐ പി എല്‍; രാജസ്ഥാന് ലക്ഷ്യം 159 റണ്‍സ്
X


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം 159 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. വാര്‍ണറും (48), മനീഷ് പാണ്ഡെയും (54) ചേര്‍ന്നാണ് ഹൈദരാബാദിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.ബെയര്‍‌സ്റ്റോ 16 ഉം വില്ല്യംസണ്‍ 22 ഉം റണ്‍സെടുത്തു. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 158 റണ്‍സെടുത്തത്. ആര്‍ച്ചര്‍, ത്യാഗി, ഉദ്ഘട്ട് എന്നിവര്‍ രാജസ്ഥാനായി ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ അഞ്ചോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it