ഐപിഎല്‍ മല്‍സരക്രമം പ്രഖ്യാപിച്ചു

ഐപിഎല്ലിന് ശേഷം ആരംഭിക്കുന്ന ലോകകപ്പിന് തയ്യാറെടുക്കാന്‍ ഇന്ത്യന്‍ ടീമിന് 23ദിവസം ലഭിക്കുന്ന തരത്തിലാണ് മല്‍സരക്രമം നിശ്ചയിച്ചത്. ജൂണ്‍ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മല്‍സരം. മെയ് 22ന് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും.

ഐപിഎല്‍ മല്‍സരക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഈ മാസം 23ന് ആരംഭിക്കുന്ന ഐപിഎല്‍ മല്‍സരങ്ങളുടെ ക്രമം ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് പകുതി മല്‍സരങ്ങളുടെ ക്രമമായിരുന്നു പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന യോഗം മുഴുവന്‍ മല്‍സരങ്ങളുടെയും ക്രമം നിശ്ചയിച്ചു. എന്നാല്‍ ഫൈനല്‍ മല്‍സരങ്ങളുടെ വേദി പ്രഖാപിച്ചിട്ടില്ല. മെയ് അഞ്ചിന് മല്‍സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മല്‍സരക്രമം.

ഫൈനല്‍ മെയ് 12നാകും. ചെന്നൈയ്ക്കാണ് ഫൈനല്‍ മല്‍സരം നടത്താനുള്ള വേദി ലഭിക്കാനുള്ള സാധ്യത. ഹോം ഗ്രൗണ്ടില്‍ എല്ലാ ടീമും ഏഴ് മല്‍സരങ്ങള്‍ വീതം കളിക്കും.

ഐപിഎല്ലിന് ശേഷം ആരംഭിക്കുന്ന ലോകകപ്പിന് തയ്യാറെടുക്കാന്‍ ഇന്ത്യന്‍ ടീമിന് 23ദിവസം ലഭിക്കുന്ന തരത്തിലാണ് മല്‍സരക്രമം നിശ്ചയിച്ചത്. ജൂണ്‍ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മല്‍സരം. മെയ് 22ന് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഈ മാസം 23ന് നടക്കുന്ന ഐപിഎല്‍ ആദ്യ മല്‍സരത്തില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും ഏറ്റുമുട്ടും.

RELATED STORIES

Share it
Top