Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ഏഴ് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ഏഴ് വിക്കറ്റ് നഷ്ടം
X

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഒന്നാമിന്നിങ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍(22), സായ് സുദര്‍ശന്‍ (15), ധ്രുവ് ജുറേല്‍ (0), ഋഷഭ് പന്ത് (7), രവീന്ദ്ര ജഡേജ(6), നിതീഷ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വാഷിങ്ടണ്‍ സുന്ദര്‍ (25), കുല്‍ദീപ് യാദവ് എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്തായിരുന്നു.യാന്‍സെന്നാണ് നാല് വിക്കറ്റ് ഹാര്‍മര്‍ രണ്ടും വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

വിക്കറ്റ് നഷ്ടം കൂടാതെ ഒന്‍പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ശ്രദ്ധയോടെയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സ് അമ്പത് കടത്തി. സ്‌കോര്‍ 65 ല്‍ നില്‍ക്കേ രാഹുല്‍ പുറത്തായി. 22 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ സായ് സുദര്‍ശനുമൊത്ത് ജയ്സ്വാള്‍ ടീമിനെ മുന്നോട്ടുനയിച്ചു. വൈകാതെ ജയ്സ്വാളിന്റെ അര്‍ധസെഞ്ചുറിയുമെത്തി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ജയ്‌സ്വാളും കൂടാരം കയറി. 58 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.നിലയുറപ്പിക്കാനാകാതെ ബാറ്റര്‍മാര്‍ മടങ്ങുന്നതാണ് പിന്നീട് ഗുവാഹാത്തിയില്‍ കണ്ടത്.




Next Story

RELATED STORIES

Share it